മരട്: പോളപായല്‍ നിറഞ്ഞ് കായലില്‍ മത്സ്യബന്ധനം ദുഷ്ക്കരമായതിനെത്തുടര്ന്ന് മത്സ്യത്തൊഴിലാളികള്‍ സമരമുഖത്തേക്ക്. ആഫ്രിക്കന്‍ പായലും പോളപ്പായലും ക്രമാതീതമായി വര്‍ധിച്ചതോടെയാണ് ഉള്‍നാടന്‍ മത്സ്യമേഖല സ്തംഭനാവസ്ഥയിലായിരിക്കുന്നത്. ഇതുമൂലം വര്‍ഷത്തില്‍ 7 മാസക്കാലം തൊഴിലാളികള്‍ക്ക് വരുമാനനഷ്ടം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. നിരവധിതവണ അധികാരികള്‍ക്ക് നിവേദനം നല്‍കിയെങ്കിലും പ്രശ്ന പരിഹാരം ഉണ്ടായില്ല. ഇതേത്തുടര്‍ന്ന് പായല്‍ നീക്കംചെയ്യാന്‍ നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ട് ഇന്ന് എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. പോളപായല്‍ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: