ന്യൂദല്‍ഹി: തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ക്രയോജനിക് സാങ്കേതിക വിദ്യയുമായി ജിഎസ്എല്‍വി-ഡി5 ഉയര്‍ന്നപ്പോള്‍ നമ്പി നാരായണനെന്ന ശാസ്ത്രജ്ഞനെ രാജ്യം മറന്നതായി ബിജെപി. സ്വന്തം ജീവിതം തന്നെ ക്രയോജനിക് സാങ്കേതിക വിദ്യയ്ക്കായി മാറ്റിവച്ച വലിയ ശാസ്ത്രജ്ഞനെ കള്ളക്കേസില്‍ കുടുക്കി ദ്രോഹിച്ചതാണ് ഇത്രയും വലിയ നേട്ടം രാജ്യത്തിനു വൈകാന്‍ കാരണമായത്.
അഭിമാനപൂര്‍വ്വമായ നേട്ടം ഒടുവില്‍ സ്വന്തമാക്കിയപ്പോള്‍ ഐഎസ്ആര്‍ഒയും കേന്ദ്രസര്‍ക്കാരും നമ്പി നാരായണനെ ഓര്‍ക്കേണ്ടതായിരുന്നു. വിതരണം ചെയ്ത പത്ര റിലീസില്‍ രണ്ടു വരി അദ്ദേഹത്തെ പറ്റി പരാമര്‍ശിക്കാന്‍ പോലും തയ്യാറായില്ലെന്നും ബിജെപി വക്താവ് മീനാക്ഷി ലേഖി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: