ദമാസ്കസ്: വടക്കു പടിഞ്ഞാറന്‍ സിറിയയില്‍ സൈന്യം 27 വിമതരെ കൊലപ്പെടുത്തി. ഇഡ്ലിബ്, അലപ്പോഎന്നീ പ്രവിശ്യകളിലാണ് സൈന്യവും വിമതരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. കൃത്യമായി ആവിഷ്കരിച്ച പദ്ധതി പ്രകാരമാണ് സൈന്യം വിമതരെ വധിച്ചതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കൊല്ലപ്പെട്ടവരില്‍ ഖത്തര്‍, സൗദി, ടുണീഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതേസമയം വിമതരെ വധിക്കാന്‍ സൈന്യം അലപ്പോയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ പത്തോളം പേര് കൊല്ലപ്പെട്ടതായി ബ്രിട്ടീഷ് മനുഷ്യാവകാശ സംഘടന റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: