ചെന്നൈ: കേന്ദ്രത്തിന്റെ കാര്‍ഷിക വിള ഇന്‍ഷുറന്‍സ് പദ്ധതി (എന്‍സിഐപി) കര്‍ഷകരെ ഞെട്ടിച്ചിരിക്കുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. ശരിയായ കൂടിയാലോചനയില്ലാതെയുള്ള തീരുമാനം പുനപരിശോധിക്കണമെന്നും ജയലളിത പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനോട് ആവശ്യപ്പെട്ടു.
കര്‍ഷകരെ സഹായിക്കുന്നതിന്റെ ഭാഗമായി പ്രീമിയം അടവിലെ സബ്സിഡി 45-ല്‍ നിന്നും 50 ശതമാനമായി വര്‍ദ്ധിപ്പിക്കണമെന്നും ജയലളിത പ്രധാനമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു. 2000-2001 കാലയളവില്‍ ഈ പദ്ധതിയുടെ കീഴില്‍ 1.01ലക്ഷം കര്‍ഷകരാണുണ്ടായിരുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ശ്രമഫലമായി 2012 – 2013 കാലഘട്ടത്തില്‍ ഇത് 9.76 ലക്ഷം കര്‍ഷകരായി. കൃഷിയും സീസണുമനസരിച്ചാണ് പ്രീമിയം കൂടുന്നതും കുറയുന്നതും. പ്രീമിയം നല്കുന്ന കമ്പനികളുമായോ, വ്യക്തികളുമായോ കൃത്യമായ ചര്‍ച്ചനടത്താതെയാണ് പദ്ധതി നടപ്പാക്കാന്‍ കേന്ദ്രം തിടുക്കം കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: