അഹമ്മദാബാദ്: ടീസ്റ്റ സെതല്‍വാദിനെതിരെ അഹമ്മദാബാദ് ്രെകെംബ്രാഞ്ചിന്റെ കേസ്. അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ്ഗ സൊസൈറ്റിയിലെ കലാപത്തിലെ ഇരകള്‍ക്കെന്ന് പറഞ്ഞ് ശേഖരിച്ച വിദേശഫണ്ട് ദുരുപയോഗം ചെയ്തെന്ന് ആരോപിച്ചാണ് ്രെകെംബ്രാഞ്ച് കേസ് എടുത്തത്.
2002 ല്‍ ഗുല്‍ബര്‍ഗ്ഗ സൊസൈറ്റി കൂട്ടക്കൊലയിലും, ഗുജറാത്തിലെ ഗോധ്രാനന്തര കലാപത്തിലും മുഖ്യമന്ത്രി നരേന്ദ്ര മോദിയടക്കം 61 പേര്‍ക്ക് പങ്കുള്ളതായി ചൂണ്ടിക്കാട്ടി ഇഹ്സാന്‍ ജാഫ്രിയുടെ വിധവ സക്കിയ ജാഫ്രി നല്കിയ പരാതിയില്‍ ടീസ്റ്റ സക്കിയക്ക് നിരന്തരമായ പിന്തുണ നല്‍കിയിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ പ്രത്യേകാന്വേഷണ സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് സ്വീകരിച്ച അഹമ്മദാബാദ് കോടതി മോദിക്ക് ഈ പ്രശ്നത്തില്‍ പങ്കില്ലെന്ന് കണ്ടെത്തിയിരുന്നു.
കലാപബാധിതര്‍ക്കുവേണ്ടി ടീസ്റ്റയും ഭര്‍ത്താവ് ജാവേദ് ആനന്ദും സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് എന്ന സംഘടന വഴി രാജ്യത്തിനകത്തുനിന്നും വിദേശത്തുനിന്നും ശേഖരിച്ച പണം തങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തില്ലെന്ന് കാണിച്ച് ഗുല്‍ബര്‍ഗ്ഗ സൊസൈറ്റിയിലെ 12 പേര് പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ്രെകെംബ്രാഞ്ച് ടീസ്റ്റക്കും ഭര്‍ത്താവിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: