ഷിംല: രാഷ്ട്രീയ പ്രേരിതമായി തനിക്കെതിരേ ഉയരുന്ന അഴിമതി ആരോപണങ്ങളില്‍ ലോകായുക്ത അന്വേഷണം നേരിടാന്‍ തയ്യാറാണെന്ന് ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി വീരഭദ്ര സിംഗ്. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപിക്ക് ലോകായുക്തയെ സമീപിക്കാമെന്നും വിദര്‍ഭ സിംഗ് പറഞ്ഞു. ‘എന്റെ ജീവിതം വളരെ വ്യക്തമാണ്. ഞാന്‍ ഒരു നിയമവും ലംഘിച്ചിട്ടില്ല. ഞാന്‍ ലളിതമായാണ് ജീവിക്കുന്നത്’ വീരഭദ്ര സിംഗ് പറഞ്ഞു. എന്നാല്‍ സിംഗിനെതിരായ അഴിമതി ആരോപണത്തില്‍ കോണ്‍ഗ്രസ് മൗനം പാലിക്കുന്നതിനെതിരേ ബിജെപി നേതാവവും മുന്‍ മുഖ്യമന്ത്രിയുമായ പ്രേംകുമാര്‍ ധുമാല്‍ രംഗത്തെത്തി.
കഴിഞ്ഞ വര്‍ഷം മെയില്‍ വെന്‍ച്വര്‍ എനര്‍ജി എന്ന സ്വകാര്യ കമ്പനി 1.2 കോടി രൂപ വീരഭദ്ര സിംഗിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതായി രേഖകളുണ്ട്. അതിനടുത്ത മാസം തന്നെ കമ്പനിയുടെ ഹൈഡല്‍ പവര്‍ പദ്ധതി ചമ്പ ജില്ലയിലേക്കു കൂടി വ്യാപിപ്പിക്കാന്‍ ഹിമാചല്‍ പ്രദേശ് മന്ത്രിസഭ അനുമതി നല്കി. 2013 ഫെബ്രുവരിയില്‍ വീരഭദ്ര സിംഗിന്റെ ഭാര്യയും പാര്‍ലമെന്റ് അംഗവുമായ പ്രതിഭ സിംഗിന്റെ ബാങ്ക് അക്കൗണ്ടിലേക്കും 60 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നതായും രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇരുവരും ആരോപണങ്ങളെ നിഷേധിച്ചു. കമ്പനിയുടെ ഉടമസ്ഥനായ വകാമുള്ള ചന്ദ്രശേഖറും ആരോപണങ്ങളെ നിഷേധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: