ചെന്നൈ: കേന്ദ്രത്തിന്റെ കാര്‍ഷിക വിള ഇന്‍ഷുറന്‍സ് പദ്ധതിയെ (എന്‍സിഐപി) വിമര്‍ശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത രംഗത്ത്. ശരിയായ കൂടിയാലോചനയില്ലാതെയുള്ള കേന്ദ്രത്തിന്റെ നിലപാട് കര്‍ഷകരെ ഞെട്ടിച്ചിരിക്കുകയാണെന്നും ജയലളിത വ്യക്തമാക്കി.
കര്‍ഷകരെ സഹായിക്കുന്നതിന്റെ ഭാഗമായി പ്രീമിയം അടവിലെ സബ്സിഡി 45ല്‍ നിന്ന് 50 ശതമാനമായി വര്‍ദ്ധിപ്പിക്കണമെന്നും ജയലളിത പ്രധാനമന്ത്രി മന്മോഹന് സിംഗിന് അയച്ച കത്തില്‍ സൂചിപ്പിക്കുന്നു. 2000-2001 കാലയളവില്‍ ഈ സ്ക്കീമിന്റെ കീഴില്‍ 1.01ലക്ഷം കര്‍ഷകരാണുണ്ടായിരുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ശ്രമഫലമായി 2012-2013 കാലഘട്ടത്തില്‍ ഇത് 9.76 ലക്ഷം കര്‍ഷകരായി. കൃഷിയും സീസണുമനസരിച്ചാണ് പ്രീമിയം കൂടുന്നതും കുറയുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: