മംഗലാപുരം: അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാവ് യാസിന് ഭട്കലിനെ മോചിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തീവ്രവാദികള്‍ വിമാനം ഹൈജാക്ക് ചെയ്തേക്കുമെന്നു രഹസ്യാന്വേഷണ വിഭഗത്തിന്റെ മുന്നറിയിപ്പ്. ഇതേത്തുടര്‍ന്നു വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി. ജമ്മു ആസ്ഥാനമായുള്ള മിലിട്ടറി ഇന്റലിജന്‍സ് യൂണിറ്റാണു മുന്നറിയിപ്പു നല്‍കിയത്. കഴിഞ്ഞ ഓഗസ്റ്റ് 17ന് ആണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപകരില്‍ ഒരാളായ യാസിന് ഭട്കല് നേപ്പാള്‍ അതിര്‍ത്തിയില്‍ അറസ്റ്റിലായത്. ഇയാള്‍ ഇപ്പോഴും റിമാന്‍ഡില്‍ കഴിയുകയാണ്.
ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരുടെ ഫോണ്‍വിളികള്‍ മിലിട്ടറി ഇന്റലിജന്‍സ് ചോര്‍ത്തിയതില്‍ നിന്നാണ് വിമാനം തട്ടിയെടുക്കാന്‍ പദ്ധതിയിടുന്നതായി വിവരം ലഭിച്ചത്. മിലിട്ടറി ഇന്റലിജന്‍സ് നല്കിയ മുന്നറിയിപ്പിനെ തുടര്‍ന്നു രാജ്യത്തെ വിമാനത്താവളങ്ങളില്‍ വിമാനം കയറാനെത്തുന്ന യാത്രക്കാരെ കര്‍ശന പരിശോധനയ്ക്കു വിധയേമാക്കുന്നുണ്ട്. മംഗലാപുരം വിമാനത്താവളത്തില്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കിയതായും വിമാനത്താവളങ്ങളിലും പരിസരങ്ങളിലും യാത്രക്കാരെയും കര്‍ശന നിരീക്ഷണത്തിനുവിധയേമാക്കുന്നതായും വിമാനത്താവളം ഡയറക്ടര്‍ ജെ.ടി. രാധാകൃഷ്ണ പറഞ്ഞു. വിമാനത്തിന് അകത്തും പുറത്തുമായി നാലു ഡോഗ് സ്ക്വാഡ് പരിശോധന നടത്തുന്നുണ്ട്. മംഗലാപുരം വിമാനത്താവളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണു ഡോഗ്സ്ക്വാഡിനെ വിന്യസിക്കുന്നത്. സ്ഫോടകവസ്തുക്കള്‍ കണ്ടെത്താന്‍ മധ്യപ്രദേശിലെ ഗ്വാളിയറില്‍ പ്രത്യേക പരിശീലനം നേടിയതാണു ഡോഗ്സ്ക്വാഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: