കാങ്കോണ: ഗോവയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 19 ആയി. നിരവധി പേര് കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് സൂചന. അതേസമയം പോലീസ് കെട്ടിട ഉടമയ്ക്കും കരാറുകാരനും വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചു.
അപകട സമയത്ത് കെട്ടിടത്തിനുള്ളില്‍ 75 ദിവസവേതന തൊഴിലാളികള്‍ ഉണ്ടായിരുന്നു. പനാജിയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന കാണകോണ പട്ടണം. സംഭവത്തില്‍ കെട്ടിട ഉടമയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് അപകട സ്ഥലം സന്ദര്‍ശിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. കോണ്ട്രാക്ടര്ക്കും കെട്ടിട നിര്‍മാണത്തിന് അനുവാദം നല്കിയ ഉദ്യോഗസ്ഥര്‍ക്കും എതിരെ ക്രിമിനല്‍ കേസ് എടുക്കുമെന്ന് ഗോവ ഡിജിപി അറിയിച്ചു
കെട്ടിടനിര്‍മാതാവ് വിശ്വാസ് ദേശായ്, കരാറുകാരനായ ജെയ്ദീപ് സൈഗാള്‍ എന്നിവര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി കാങ്കോണ പോലീസ് എഫ്ഐആര്‍ തയാറാക്കി. ശനിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നോടെയാണു ഗോവയിലെ കാങ്കോണ ടൗണില്‍ നിര്‍മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകര്‍ന്നുവീണത്. കൂടുതല്‍ പേര് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ടെന്ന സംശയത്താല്‍ തെരച്ചില്‍ തുടരുകയാണെന്നു മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം ആരംഭിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആറു മൃതദേഹങ്ങള്‍ കണ്ടെത്തി. ഫയര്‍ഫോഴ്സും പോലീസും നടത്തുന്ന രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലായതിനാല്‍ മുഖ്യമന്ത്രിയുടെ അഭ്യര്ഥനെയത്തുടര്ന്ന് 200ഓളം പേരടങ്ങുന്ന സൈന്യം രംഗത്തെത്തിയിരുന്നു. പത്തോളം തൊഴിലാളികള്‍ രക്ഷയ്ക്കായിനിലവിളിക്കുന്നതു കാണാമായിരുന്നുവെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവരെ മര്‍ഗോവയിലെ ആശുപത്രിയിലും മെഡിക്കല്‍ കോളേജ് ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. 35 ലേറെപ്പേര്‍ അവശിഷ്ടങ്ങള്ക്കിടയിലുണ്ടെന്നു സംശയിക്കുന്നു. ഈ കെട്ടിടം തകര്‍ന്നതിന്റെ ആഘാതത്തില്‍ സമീപത്തുള്ള മറ്റു ചില കെട്ടിടങ്ങള്‍ക്കും വിളളല്‍ സംഭവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: