ഗോരഖ്പൂര്‍: ബിജെപി റാലി പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദിയുടെ റാലി ഗോരഖ്പൂരില്‍ ജനുവരി 23-ന് നടക്കും. സമ്മേളനം നടക്കുന്ന വേദിയില്‍ കഴിഞ്ഞ ദിവസം പോലീസ് ഉദ്യോഗസ്ഥരും കാര്യനിര്വ്വാഹകസംഘവും പരിശോധന നടത്തി.
വളം ഫാക്ടറിയുടെ മൈതാനമാണ് വേദിക്കായി ഒരുക്കിയിരിക്കുന്നത്. നിലവിലെ വേദി റാലി നടത്തുന്നതിനും വന്‍ ജനാവലിയെ ഉള്‍ക്കൊള്ളുന്നതിനും സുരക്ഷാക്രമീകരണത്തിനും യോഗ്യമാണെന്നും എസ്എസ്പി പ്രതീപ് കുമാര്‍ സ്ഥലം സന്ദര്‍ശിച്ച് വിലയിരുത്തി. സ്ഥലം സന്ദര്‍ശിക്കുന്നവര്‍ക്കൊപ്പം ബിജെപി എംപി യോഗി ആദിത്യനാഥും മുണ്ടായിരുന്നു. റാലി നടത്തുന്നതിനായി സ്ഥലമുടമയില്‍ നിന്നും ഔദ്യോഗികമായ കത്ത് സംഘാടകര്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: