തിരുവനന്തപുരം: കേരളത്തില്‍ സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കണമെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സംഘടിപ്പിച്ച രാജ്യാന്തര വിദ്യാഭ്യാസ സമ്മേളനം ശുപാര്‍ശ ചെയ്തു. സ്വകാര്യ സര്‍വകലാശാലകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്കേണ്ടതിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വിദദ്ധസമിതിയെ നിയോഗിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഉന്നതവിദ്യാഭ്യാസരംഗത്ത് പുരോഗതിയുണ്ടാവണമെങ്കില്‍ സ്വകാര്യ സര്‍വകലാശാലകള്‍ക്ക് കേരളത്തില്‍ അനുമതി നല്‍കണമെന്നതാണ് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ നിലപാട്. സമ്മേളനത്തിലും ഈ ശുപാര്‍ശകളാണ് ക്രോഡീകരിച്ച് തിരുവനന്തപുരം പ്രഖ്യാപനമാക്കി മാറ്റുന്നതെന്നും ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ്ചെയര്‍മാന്‍ ടി.പി.ശ്രീനിവാസന് പറഞ്ഞു. ലോകനിലവാരമുള്ള സര്‍വകലാശാലകള്‍ 99 ശതമാനവും സ്വകാര്യ സര്വകലാശാലളാണ്. സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുംവഴി നേരിട്ട് വിദേശ നിക്ഷേപമുണ്ടാവും. വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാരിന് കോടികളുടെ ഫണ്ട് മുടക്കാനാവാത്ത സ്ഥിതിവിശേഷമാണുള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍ 90 ശതമാനം ക്യാമ്പസ് പെയ്സ്മെന്റ് നല്കുന്ന സ്വകാര്യ സര്‍വകലാശാലകളുണ്ട്.
ഇതുകാണാതെ പോകരുത്. വിദേശത്തുനിന്നുള്ള വിദ്യാര്‍ത്ഥികളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിലൂടെയുള്ള സാധ്യതകളും പ്രയോജനപ്പെടുത്തണം. പ്രതിവര്‍ഷം 10,000 പേര് അമേരിക്കയില്‍ ഉപരിപഠനത്തിന് പോകുമ്പോള്‍ ഇവിടേക്ക് വരുന്നത് 2000 പേര് മാത്രമാണ്. ഈ സാഹചര്യം മാറണം. കേരളത്തിലെ ടൂറിസ്റ്റ് സൗഹൃദാവസ്ഥ ഉപയോഗപ്പെടുത്തി മലയാളം, സംസ്കൃത സര്‍വകലാശാലകളുടെ സഹകരണത്തോടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തണം. വിദേശത്തുനിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മെച്ചപ്പെട്ട സൗകര്യങ്ങളുള്ള ഹോസ്റ്റലുകളുണ്ടാവണം. അദ്ധ്യാപകരുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള നടപടികളുണ്ടാവണമെന്നും സമ്മേളനം വിലയിരുത്തി.
എന്‍ജിനീയറിംഗ് കോഴ്സുകളില്‍ വിദ്യാര്‍ഥികളുടെ കൂട്ടത്തോല്‍വി സംബന്ധിച്ച് സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ പ്രത്യേക പഠനം നടത്തണം. ഇതരദേശ വ്യാപക വിദ്യാഭ്യാസത്തിെന്റ സാധ്യതകള്‍ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നയരൂപത്കരണ വിദഗ്ദര്‍ക്കും സ്വകാര്യ സംരംഭകര്‍ക്കുമിടയില്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വ്യാപകമായ ബോധവത്കരണം നടത്തണം. ഇന്ത്യയിലെയും വിദേശത്തെയും സര്‍വകലാശാലകള്‍ക്കിടയില്‍ പഠന ക്രെഡിറ്റുകള്‍ പരസ്പരം കൈമാറുന്നത് സംബന്ധിച്ച് യു ജി സി, എ ഐ സി ടി ഇ പോലുള്ള ദേശീയ വിദ്യാഭ്യാസ സമിതികള്‍ നയം രൂപവത്കരിക്കണം. ഇതുവഴി ഇന്ത്യയില്‍ പഠിക്കുന്ന വിദ്യാര്‍ഥിക്ക് കോഴ്സിെന്റ ഭാഗമായുള്ള ഏതാനും ക്രെഡിറ്റുകള്‍ പഠിക്കാന്‍ വിദേശ സര്‍വകലാശാലകളിലും വിദേശ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചും സൗകര്യമൊരുങ്ങുമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേത് ഉള്‍പ്പെടെയുള്ള വിദേശ വിദ്യാര്‍ഥികളെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക നയരൂപവത്കരണം നടത്തണം. ദേശീയ ഭാഷയില്‍ ഉള്‍പ്പെടെ മാസീവ് ഓണ്‍ലൈന്‍ ഓപ്പണ്‍ കോഴ്സുകള്‍ (മൂക്) തുടങ്ങുന്നതിന് ദേശീയതലത്തില്‍ സംവിധാനം ഒരുക്കണം. ഇതരദേശ വ്യാപക വിദ്യാഭ്യാസം നടപ്പാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അക്കാഡമീഷ്യന്മാരുടെ വര്‍ക്കിംഗ് ഗ്രൂപ്പ് രൂപവത്കരിക്കണം. സാങ്കേതിക വിദ്യയെ അടിസ്ഥാനപ്പെടുത്തിയുള്ള ഇതരദേശ വ്യാപക വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ സര്‍വകലാശാലകളും സ്വകാര്യമേഖലയും ഒന്നിച്ച് പഠന വിധേയമാക്കണം. വിദ്യാര്‍ഥികള്‍ അവരുടെ പഠനാവസരങ്ങള് വര്ധിപ്പിക്കുന്നതിെന്റ ഭാഗമായി സാങ്കേതിവിദ്യയെ അടിസ്ഥാനപ്പെടുത്തിയുള്ള ഇതരദേശ വ്യാപക വിദ്യാഭ്യാസം വഴിയുള്ള മാറ്റങ്ങള്‍ അറിയണമെന്നും പ്രഖ്യാപനത്തില്‍ പറയുന്നു. ഓപ്പണ്‍ കോഴ്സുകളുടെ ഏകീകൃത ഗുണനനിലവാരത്തിനും വിദ്യാഭ്യസ രീതിക്കുമായി ആഗോള നയരൂപവത്കരണത്തിന് യുണൈറ്റഡ് നാഷണ്‍സ് എജ്യുക്കേഷണല്‍, സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്ഗനൈസേഷന് അംഗരാഷ്ട്രങ്ങളുടെ സമ്മേളനം വിളിക്കണമെന്നും വിദ്യാഭ്യാസ സമ്മേളനം ശുപാര്‍ശ ചെയ്തതായി ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ.പി.അന്‍വര്‍, കൗണ്‍സില്‍ അംഗങ്ങളായ എം ജി സര്‍വകലാശാല പ്രോവൈസ്ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍, ലോപ്പസ് മാത്യു, പ്രൊഫ.സി ഐ അബ്ദുള്‍റഹിമാന്‍, ഡോ. ആര് ജയപ്രകാശ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: