കാസര്‍കോട്: ജില്ല ഒറ്റക്കെട്ടായി എതിര്‍ത്തിട്ടും പുറമെയുള്ളവര്‍ക്ക് ഭൂമി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റമില്ല. ഭൂരഹിതകേരളം പദ്ധതിയില്‍ ജില്ലയ്ക്ക് പുറമെയുള്ളവര്‍ക്കും കാസര്‍കോട്ട് ഭൂമി നല്കാന് സര്‍ക്കാര്‍ ഉത്തരവ്. ജനുവരി 20ന് നടക്കുന്ന പട്ടയമേളയില്‍ പുറമെയുള്ള ഇരുപതിനായിരത്തിലധികം പേര്‍ക്ക് പട്ടയം നല്‍കും. നേരത്തെ ഇതിനെതിരെ ജില്ലാ വികസന സമിതിയും ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു. എന്നാല്‍ എതിര്‍പ്പ് പൂര്‍ണമായും അവഗണിച്ചാണ് സര്‍ക്കാര്‍ നീക്കം. മൂന്ന് സെണ്റ്റ് വീതം ഭൂമി നല്കി ഭൂരഹിത കേരളം സൃഷ്ടിക്കാനുള്ള സര്‍ക്കാര്‍ നീക്കം രാഷ്ട്രീയ തട്ടിപ്പാണെന്ന് നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു. മുപ്പതിനായിരത്തിലധികം അപേക്ഷകര്മാത്രമാണ് ജില്ലയിലുള്ളത്. ഇതിനുപുറമെ മലപ്പുറം, പാലക്കാട്, തൃശ്ശൂറ്, കൊല്ലം തുടങ്ങിയ ജില്ലകളിലുള്ളവര്‍ക്കാണ് കാസര്‍കോട്ട് ഭൂമി അനുവദിക്കുക. പ്രത്യക്ഷത്തില്‍ കയ്യടി നേടാവുന്ന ഈ തീരുമാനം എന്നാല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ജോലിയും ജീവിതസാഹചര്യങ്ങളും പരിഗണിക്കാതെ മറ്റ് ജില്ലകളിലുള്ളവരെ കാസര്‍കോട്ടേക്ക് പറിച്ചുനടുന്നത് പ്രായോഗികമല്ലെന്ന് വിമര്‍ശനമുണ്ട്. വരുമാനം ഉപേക്ഷിച്ച് മൂന്ന് സെണ്റ്റ് ഭൂമിക്കുവേണ്ടി കുടുംബങ്ങള്‍ കാസര്‍കോട്ടെത്തുമെന്ന് കരുതുക വയ്യ. ഇതിനെതിരെ അപേക്ഷകരില്‍ തന്നെ പ്രതിഷേധമുയര്‍ന്നിരുന്നു. എന്‍ഡോസള്‍ഫാന്‍ മേഖലകളിലേക്ക് തങ്ങളെ പറിച്ചുനടുന്നുവെന്നായിരുന്നു ഇവരുടെ ആക്ഷേപം. ഈ സാഹചര്യം ഭൂമാഫിയയെ ആണ് സഹായിക്കുക. സര്‍ക്കാര്‍ ഭൂമി ഇടനിലക്കാര്‍ വഴി ഇവരുടെ കൈകളിലെത്തിപ്പെടാന് സാധ്യത ഏറെയാണ്. ജില്ലയില്‍ ആദിവാസി ഭൂമി തട്ടിയെടുക്കുന്ന വാന്‍ സംഘം തന്നെ പ്രവര്‍ത്തിക്കുന്നതായി അന്വേഷണ റിപ്പോര്‍ട്ട് നിലനില്‍ക്കെ സര്‍ക്കാര്‍ തീരുമാനം കൂടുതല്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയ മറ്റൊരു വിഭാഗം ആദിവാസി സംഘടനകളാണ്. ഇവരുടെ ഭൂപ്രശ്നം പരിഹരിക്കപ്പെടാതെ കിടക്കുമ്പോഴാണ് ജില്ലയിലെ സര്‍ക്കാര്‍ ഭൂമി മുഴുവന്‍ പദ്ധതിയിലൂടെ പതിച്ചുനല്‍കുന്നത്. മറ്റുപദ്ധതികളിലൂടെ അവകാശപ്പെട്ട കൃഷിഭൂമി ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഭൂരഹിത കേരളം പദ്ധതിക്ക് അപേക്ഷിച്ച ആദിവാസികള്‍ നാമമാത്രമാണ്. ജില്ലയുടെ വികസനത്തെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ മറ്റുജില്ലകളിലുള്ളവര്ക്ക് ഭൂമി പതിച്ചുനല്കരുതെന്ന് ജില്ലാ വികസന സമിതി ആവശ്യപ്പെട്ടിരുന്നു. ഭൂമി ഏറെ ലഭ്യമാണെന്നതിനാലാണ് സര്‍ക്കാര്‍ പദ്ധതികള്‍ ജില്ലയ്ക്ക് ലഭിച്ചത്. എന്നാല്‍ ഭൂരഹിത കേരളം പദ്ധതിയോടെ ആ സാഹചര്യവും അവസാനിക്കുന്നത് വികസനത്തില്‍ ഏറെ പിന്പന്തിയിലുള്ള ജില്ലയ്ക്ക് ഇരുട്ടടിയാകുമെന്നായിരുന്നു വികസന സമിതിയുടെ വിലയിരുത്തല്‍.
ജനപ്രതിനിധികളുടെ കഴിവുകേട് തുറന്ന് കാട്ടപ്പെടുന്നു
കാസര്‍കോട്: ജില്ലയുടെ വികസനത്തെ പൂര്‍ണമായും അവഗണിച്ച് ഭൂരഹിതകേരളം പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ ജനപ്രതിനിധികളുടെ കഴിവുകേട് ചോദ്യം ചെയ്യപ്പെടുന്നു. ഒക്ടോബര്‍ നാലിന് കലക്ട്രേറ്റില്‍ നടന്ന പ്ളോട്ടുകളുടെ നറുക്കെടുപ്പില്‍ എംഎല്‍എമാരായ കെ.കുഞ്ഞിരാമന് (ഉദുമ), പി.ബി.അബ്ദുള്‍ റസാഖ്, എന്‍.എ.നെല്ലിക്കുന്ന് എന്നിവര്‍ പദ്ധതിയോട് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഡിസംബര്‍ ൧൭ന് പദ്ധതി അവലോകനത്തിനായി ജില്ലയിലെത്തിയ റവന്യു മന്ത്രി അടൂറ് പ്രകാശ് എതിര്‍പ്പ് പരസ്യമായി തള്ളിക്കളയുകയും ചെയ്തു. എന്നാല്‍ പ്രതിഷേധം നേരിട്ടറിയിക്കാനോ ജില്ലയുടെ സത്യാവസ്ഥ ബോധിപ്പിക്കുന്നതിനോ ജനപ്രതിനിധികള്‍ ശ്രമിച്ചില്ല. ഇത് സംബന്ധിച്ച് തന്നോടാരും പരാതിപ്പെട്ടില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. പാവങ്ങള്‍ക്ക് ഭൂമി നല്‍കണമെന്നും എന്നാല്‍ സ്വന്തം മണ്ഡലത്തില്‍ വേണ്ടെന്നും പറയുന്ന എംഎല്‍എമാരുണ്ടെന്നും മന്ത്രി കളിയാക്കുക കൂടി ചെയ്തു. എതിര്‍പ്പ് പ്രകടിപ്പിച്ച എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എയാണ് 20ന് നടക്കുന്ന പട്ടയമേളയുടെ സംഘാടക സമിതി കണ്‍വീനര്‍. കാസര്‍കോട് മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പട്ടയമേള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: