ന്യദല്‍ഹി: സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാണെന്ന സുപ്രീംകോടതി വിധിക്കെതിരേ കേന്ദ്രം സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. അഡ്വക്കേറ്റ് വിശ്വനാഥ് ചതുര്‍വേദിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
സുപ്രീംകോടതി വിധി പുനഃ പരിശോധിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഭരണഘടനയെ ചോദ്യം ചെയ്യാന്‍ കേന്ദ്രത്തിന് അവകാശമില്ലെന്നും വേണമെങ്കില്‍ നിയമ ഭേദഗതി കൊണ്ടു വരികയാണ് വേണ്ടതെന്നും ചതുര്‍വേദി വ്യക്തമാക്കി.
2009ല്‍ ദല്‍ഹി ഹൈക്കോടതി സ്വവര്‍ഗാനുരാഗം കുറ്റകരമല്ലെന്ന് വിധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ദല്‍ഹി ഹൈക്കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ട് സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാണെന്ന് സുപ്രീംകോടതി വിധിച്ചു. വിധിക്കെതിരേ വ്യാപക പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്നാണ് കേന്ദ്രം പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: