കോഴിക്കോട്: സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ആരോഗ്യമുള്ള ജനത രാഷ്ട്രത്തിന്റെ കരുത്തെന്ന സന്ദേശവുമായി കേരള കായികവേദി സംഘടിപ്പിക്കുന്ന സൈക്കിള്‍ റാലിക്ക് ജില്ലയില്‍ വന്‍ വരവേല്‍പ്പ്.
ഇന്നലെ തലശ്ശേരിയില്‍ നിന്നാരംഭിച്ച യാത്രക്ക് പയ്യോളി, വെസ്തില്‍ എന്നിവിടങ്ങളില്‍ സ്വീകരണമുണ്ടായി. രാമനാട്ടുകരയില്‍ നടന്ന ജില്ലാതല സ്വീകരണത്തില്‍ ആര്.എസ്.എസ് ക്ഷേത്രീയ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എ.എം കൃഷ്ണന്, ജാഥ ക്യാപ്റ്റന്‍ പി. ജി. സജീവ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പവര്‍ ലിഫ്റ്റിംഗില്‍ കഴിവുതെളിയിച്ച സൗത്ത് ഇന്ത്യന്‍ ഗോള്‍ഡ് മെഡലിസ്റ്റ് സൗപര്‍ണ്ണ, നാഷണല്‍ പവര്‍ ലിഫ്റ്റിംഗ് ഗോള്‍ഡ് മെഡലിസ്റ്റ് സുധാകരന് മാസ്റ്റര്‍ എന്നിവരെ എ.എം. കൃഷ്ണന് ആദരിച്ചു. ഇന്ന് കാലത്ത് യാത്ര മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കും.
സ്വാമി വിവേകാനന്ദന്റെ സന്ദേശങ്ങളുമായി കാസര്‍കോട് നിന്ന് പ്രയാണം ആരംഭിച്ച യാത്ര 11ന് കന്യാകുമാരിയില്‍ സമാപിക്കും. ഒന്‍പത് ജില്ലകളിലൂടെ സൈക്കിള്‍ റാലി പര്യടനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: