കോട്ടയം: പിന്നോക്ക വിഭാഗത്തിലെ ചെറുകിട ജാതികളുടെ നേതൃയോഗം 11ന് എറണാകുളത്ത് നടക്കുമെന്ന് കേരള ഗണക സമുദായ സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.എന്‍.മോഹനന് അറിയിച്ചു.
ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തുന്നതാണ് എല്‍ഡിഎഫ്, യുഡിഎഫ് നിലപാടുകളെന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണ് പൊതുനയം സ്വീകരിക്കുന്നതിലേക്ക് കെജിഎസ്എസ്സിന്റെ നേതൃത്വത്തില്‍ എറണാകുളത്ത് മറ്റ് പിന്നോക്ക വിഭാഗത്തിലെ ചെറു സമുദായങ്ങളുടെ സംയുക്ത യോഗം സംഘടിപ്പിക്കുന്നത്. ഇതിന്റെ മുന്നോടിയായി ഗണക സമുദായത്തിലെ സമാന സംഘടനയായ കേരള ഗണക മഹാസഭ നേതാക്കളുമായി ആലുവയിലും കേരള ഗണക കണിശ സഭാ നേതാക്കളുമായി 4ന് തൃപ്പൂണിത്തുറയിലും കെജിഎസ്എസ്സ് സംയുക്തയോഗം ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: