പത്തനംതിട്ട: മണ്ണടി വേലുത്തമ്പി ദളവാ സ്മാരക സമുച്ചയം അന്താരാഷ്ട്ര നിലവാരമുള്ള കേന്ദ്രമാക്കി മാറ്റുന്നതിന് പദ്ധതികളായി. ആദ്യ ഘട്ടമായി സമുച്ചയത്തില്‍ അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ കണ്വെന്ഷന് സെന്ററും അനുബന്ധ സംവിധാനങ്ങളും ചരിത്ര പഠന ഗവേഷണ കേന്ദ്രവും നിര്‍മ്മിക്കുമെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ അറിയിച്ചു.
നിലവില്‍ മണ്ണടിയില്‍ 1.27 ഏക്കര്‍ സ്ഥലത്ത് പ്രതിമയും ഓപ്പണ്‍ എയര്‍ സ്റ്റേജും മ്യൂസിയവുമാണുള്ളത്. മ്യൂസിയത്തിന്റെ പ്രവര്‍ത്തനം വിപുലീകരിക്കും. തിരുവനന്തപുരത്ത് സൂക്ഷിച്ചിട്ടുള്ള ഉടവാള് മണ്ണടിയില്‍ സൂക്ഷിക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്തും.. രണ്ടാം ഘട്ടത്തില്‍ ഗവേഷകര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും മണ്ണടിയില്‍ താമസിക്കാന്‍ പര്യാപ്തമായ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹോസ്റ്റല്‍ നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടെന്നും എം.എല്‍.എ അറിയിച്ചു. അന്താരാഷ്ട്ര വിദഗ്ധരടക്കം പങ്കെടുക്കുന്ന ചരിത്ര സെമിനാര്‍ മണ്ണടിയിലും തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോട്ടും സംഘടിപ്പിക്കും. ഡിജിറ്റലൈസ്ഡ് ലൈബ്രറിയും സ്ഥാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: