കാസര്‍കോട്: കൊല്ലൂറ്‍ മൂകാംബിക ക്ഷേത്രത്തില്‍ നിന്നും കൊളുത്തിയ ധര്മ്മജ്യോതിസ് വഹിച്ച ധര്മ്മയാന പ്രയാണത്തിന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്കി. ഉപ്പള കൊണ്ടേവൂറ് നിത്യാനന്ദ യോഗാശ്രമം, കുമ്പള കണിപ്പുര ഗോപാലകൃഷ്ണ ക്ഷേത്രം, കുട്ലു കുത്യാള ഗോപാലകൃഷ്ണക്ഷേത്രം, കാസര്‍കോട് നുള്ളിപ്പാടി അയ്യപ്പക്ഷേത്രം, മാവുങ്കാല്‍, കാഞ്ഞങ്ങാട്, നീലേശ്വരം തളിയില്‍ ശിവക്ഷേത്രം, കാലിക്കടവ് ഏച്ചിക്കുളങ്ങര ശ്രീനാരായണപുരം ക്ഷേത്രം എന്നിവിടങ്ങളില്‍ യാത്രയെ സ്വീകരിച്ചു. ഫെബ്രുവരി ൬ മുതല്‍ ൧൨ വരെ പാലക്കാട് കിണാശ്ശേരിയില്‍ നടക്കുന്ന മഹായാഗത്തിണ്റ്റെ ഭാഗമായാണ് ധര്മ്മയാന പ്രയാണം നടത്തുന്നത്. കര്‍ണ്ണാടക, കേരളം, തമിഴ്നാട്, സംസ്ഥാനങ്ങളിലെ പ്രമുഖ ക്ഷേത്രങ്ങളും ബൗദ്ധക്ഷേത്രങ്ങളിലും പര്യടനം നടത്തി ഫെബ്രുവരി രണ്ടിന് പാലക്കാട് കിണാശ്ശേരിയില്‍ യാഗഭൂമിയില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: