പാലാ: പാചകവാതക വിലവര്‍ദ്ധനവിനെതിരെ വെള്ളിയേപ്പള്ളി ഉണര്‍വ് യുവജന സാംസ്കാരിക സംഘടനയുടെ നേതൃത്വത്തില്‍ സമൂഹ ഒപ്പുശേഖരണം നടത്തി. പാലാ ജനറല്‍ ആശുപത്രി കവല, 12-ാം മൈല്‍ തുടങ്ങി വിവിധയിടങ്ങളില്‍ നടന്ന ഒപ്പുശേഖരണത്തിന് കുടുംബിനികളടക്കം വന്‍ പ്രാതിനിധ്യമുണ്ടായി.
ഒരുലക്ഷം ഒപ്പുശേഖരിച്ച് രാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷനേതാവ്, മുഖ്യമന്ത്രി എന്നിവര്‍ക്ക് നല്‍കുമെന്ന് ഭാരവാഹികളായ ജി. രണ്‍ദീപ്, പി.കെ. രവികുമാര്‍, പ്രകാശ്കുമാര് എന്നിവര്‍ പറഞ്ഞു. സമാനമനസ്കരായ സംഘടനകളുമായി ചേര്‍ന്ന് ഇന്ന് പ്രതിഷേധയോഗം സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: