ഗുവാഹത്തി: ഇന്ത്യയില്‍ ഇനി മുതല്‍ രണ്ട് ടൈം സോണുകള്‍ വരും. ആസം ഉള്‍പ്പടെയുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ത്യന്‍ സ്റ്റാന്‍ഡോര്‍ഡ് സമയത്തെക്കാള്‍ (ഐഎസ്ടി) ഒന്നര മണിക്കൂര്‍ മുമ്പ് സൂര്യനുദിക്കുന്നതിനാല്‍ സമയ ക്രമം പുനര്‍ നിശ്ചയിക്കാന്‍ ആസം സര്‍ക്കാര്‍ ആലോചിക്കുകയാണ്.
അതായത് മറ്റ് സംസ്ഥാനങ്ങളിലെക്കാള്‍ ഒരു മണിക്കൂര്‍ മുമ്പായിരിക്കും ഇനി മുതല്‍ ഈ സംസ്ഥാനങ്ങളിലെ സമയ ക്രമം. രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമായി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെ സൂര്യനുദിക്കും. അതുപോലെ തണുപ്പ് കാലത്ത് വൈകിട്ട് അഞ്ച് മണിയോടെയും വേനല്‍ക്കാലത്ത് കുറച്ചുകൂടി വൈകിയും സൂര്യനസ്തമിക്കുകയും ചെയ്യും.
ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം പിന്തുടരുമ്പോള് ഇവിടങ്ങളില്‍ പകല്‍സമയം കുറയുകയും ജോലിസമയത്തെ ഇത് ബാധിക്കുകയും ചെയ്യുന്നു.രാജ്യത്ത് എല്ലായിടത്തും ആറു മണി മുതലാണ് ജോലി സമയം തുടങ്ങുന്നത്. ഊര്‍ജ്ജസ്വലമായ ഒരു മണിക്കൂര്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് സമയം പുനര്‍നിശ്ചയിക്കാന്‍ ആലോചിക്കുന്നത്.
ഗ്രീനിച്ച് സമയത്തെക്കാള്‍ (ജിഎംടി) അഞ്ചര മണിക്കൂര്‍ മുന്നിലാണ് ഇന്ത്യന്‍ സമയം. പുതുതായി ആവിഷ്ക്കരിക്കുന്ന സമയക്രമം തേയിലത്തോട്ടങ്ങളില്‍ പണ്ടുമുതലെ പ്രാവര്‍ത്തികമാണെന്നും ജനങ്ങള്‍ക്ക് ഊര്‍ജ്ജസ്വലതയോടെ തൊഴിലെടുക്കാന്‍ ഇത് ഉപകരിക്കുന്നുണ്ടെന്നും ആസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: