ന്യൂദല്‍ഹി: വിശ്വാസവോട്ട് നേടിയതിന് പിന്നാലെ നടന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പിലും ദല്‍ഹി നിയമസഭയില്‍ ആം ആദ്മി പാര്‍ട്ടിക്ക് വിജയം.
സ്പീക്കര്‍ സ്ഥാനത്തേക്ക് ആം ആദ്മിയുടെ എം.എസ്.ധീര്‍ തിരഞ്ഞെടുക്കപ്പെട്ടു. 32നെതിരെ 37 വോട്ടുകള്‍ക്കാണ് ധീര്‍ വിജയിച്ചത്.
സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജെഡിയുവും ആം ആദ്മി പാര്‍ട്ടിയെ പിന്തുണച്ചു. ഇന്നലെ വരെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് തീരുമാനമെടുത്തിരുന്നില്ല.
ഇന്ന് രാവിലെ മാത്രമാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്മിയെ പിന്തുണയ്ക്കാമെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചത്.ഏക ജെ.ഡി(യു) എം.എല്‍.എ ഷോയ്ബ് ഇഖ്ബാലും എ.എ.പിയെ പിന്തുണച്ചു.
70 അംഗ നിയമസഭയിലെ 37 അംഗങ്ങള്‍ സര്‍ക്കാരിനെ അനുകൂലിച്ചതോടെയാണ് വിശ്വാസപ്രമേയം പാസായത്. ദല്‍ഹിയില്‍ ജനലോക്പാല്‍ ബില്‍ നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ മുഖ്യ അജണ്ടയെന്ന് കെജ്രിവാള് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: