അഹമ്മദാബാദ്: നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചശേഷം പാര്‍ട്ടിയുടെ സംസ്ഥാനത്തെ ലക്ഷ്യം 26 ലോക്സഭാ സീറ്റും ബിജെപിയുടേതാക്കുകയാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി വിജയ് റുപാനി. ഗുജറാത്ത് ഫിനാന്‍സ് ബോര്‍ഡ് ചെയര്മാന് കൂടിയായ റുപാനി ഇക്കാര്യത്തിനായി പാര്‍ട്ടി ഒന്നടങ്കം പ്രവര്‍ത്തനം ശക്തമാക്കിക്കഴിഞ്ഞുവെന്ന് പറഞ്ഞു.
ഇന്നലെ മധ്യഗുജറാത്തിലെ 41 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരുടേയും മേയര്‍മാരുടേയും യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മോദി പ്രധാനമന്ത്രിയായിക്കാണാന്‍ ഗുജറാത്തിലെ ജനങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്, അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ എതിരാളി കോണ്‍ഗ്രസാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെ തന്ത്രങ്ങള്‍ തകര്‍ക്കാന്‍ ബദല്‍ പദ്ധതികള്‍ ഞങ്ങള്‍ ആവിഷ്ക്കരിച്ചു കഴിഞ്ഞു. അത് നടപ്പാക്കുകയേ വേണ്ടൂ. ബിജെപി 26 സീറ്റിലും വിജയിക്കും, റുപാനി പറഞ്ഞു.
ഞങ്ങള്‍ ദല്‍ഹിയിലെ കേജ്രിവാള് നയിക്കുന്ന ആം ആദ്മിയേയോ ശരത്പവാര്‍ നയിക്കുന്ന നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയേയോ അവരുടെ സ്ഥാനാര്‍ത്ഥികളേയോ ഗുജറാത്തില്‍ പേടിക്കുന്നില്ല. ആ രണ്ടു പാര്‍ട്ടികള്‍ക്കും ഇവിടെ അടിത്തറയില്ല, റുപാനി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: