ഭുവനേശ്വര്‍: മൂന്നാം മുന്നണി നയിക്കാന്‍ ഇടതുപക്ഷം ബിജെഡി നേതാവ് നവീന്‍ പട്നായികിന്റെ കാലുപിടിക്കുന്നു. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ അഭ്യര്‍ത്ഥിച്ചിട്ടും നവീന്‍ നിലപാടു വ്യക്തമാക്കിയിട്ടില്ല. തെരഞ്ഞെടുപ്പു കഴിഞ്ഞുള്ള സ്ഥിതി വിലയിരുത്തി വിജയിക്കൊപ്പം പോകുകയെന്ന തന്ത്രമാണ് നവീന്‍ ആസൂത്രണം ചെയ്യുന്നത്. അതിനിടെ ആരേയും പിണക്കാനില്ലെന്നാണ് പട്നായികിന്റെ തന്ത്രം. എന്നാല്‍ ചന്ദ്രബാബു നായിഡു, ജയലളിത, കരുണാനിധി, മുലായം സിംഗ്, ലാലു പ്രസാദ് യാദവ് തുടങ്ങി ഒട്ടുമിക്ക കക്ഷികളും ഇടതുപക്ഷത്തില്‍നിന്ന് അകന്നു നില്ക്കുന്ന സാഹചര്യത്തില്‍ ഒരു പൊതു നേതാവിനെ കൂടെ കൂട്ടാനുള്ള പരിശ്രമത്തിലാണ് ഇടതുപക്ഷം.
വരുന്ന തെരഞ്ഞെടുപ്പിനു ശേഷം മുന്നാം മുന്നണിയുടെ സാരഥ്യം ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് ഏറ്റെടുക്കണമെന്ന് സിപഐ, സിപിഎം കക്ഷികള്‍ ആവശ്യപ്പെട്ടതായി ബിജു ജനതാദള്‍ (ബിജെഡി) പാര്‍ട്ടി വൈസ് പ്രസിഡന്റും റവന്യു വകുപ്പു മന്ത്രിയുമായ സൂര്യ നാരായണന് പാത്രോ വെളിപ്പെടുത്തിയിട്ടുണ്ട്. സിപിഐയുടെ മുതിര്‍ന്ന നേതാവ് എ.ബി. ബര്ദന് അടുത്തിടെ പട്നായിക്കിനെ സന്ദര്‍ശിച്ച് മൂന്നാം മുന്നണിയുടെ നേതൃത്വം ഏറ്റെടുക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. സിപിഎം നേതാവ് സീതാറാം യെച്ചൂരിയും മുന്‍പ് ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. ദേശീയതലത്തില്‍ പട്നായിക്കിന്റെ പ്രതിച്ഛായ ഗുണം ചെയ്യുമെന്ന് ബിജെഡിയുടെ മറ്റൊരു വൈസ് പ്രസിഡന്റും ആരോഗ്യമന്ത്രിയുമായ ദാമോദര്‍ റൗത്ത് വ്യക്തമാക്കി. അഴിമതി നിറഞ്ഞ കോണ്‍ഗ്രസിനും, ബിജെപിക്കും ബദല്‍ മൂന്നാം മുന്നണി മാത്രമാണെന്ന് കഴിഞ്ഞ മാസം 26ന് നടന്ന പാര്‍ട്ടിയുടെ 17ാമത് സ്ഥാപകദിന യോഗത്തില്‍ പട്നായിക്വ്യക്തമാക്കിയിരുന്നു. എന്നാല്‍ മൂന്നാം മുന്നണിയില്‍ ചേരുന്ന കാര്യത്തില്‍ അന്തിമ തീരുമാനം പട്നായിക് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഭാവി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പട്നായിക്കിനെ പ്രഖ്യാപിക്കുമോ എന്ന ചോദ്യത്തിന് ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് എടുക്കുമെന്ന് പാത്രോ മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: