മുംബൈ: മഹാരാഷ്ട്രയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് പേര് മരിച്ചു. 40 പേരടങ്ങുന്ന യാത്രക്കാരുമായി മുംബൈ-നാഷിക്ക് ഹൈവെയിലൂടെ പോകുകയായിരുന്ന ട്രാന്‍സ്പോര്‍ട്ട് ബസ് മല്‍സേജ് ഘട്ടിലെ ടോക്കാവാഡിലെ മലയിടുക്കിലേയ്ക്ക് മറിയുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
യാത്രക്കാരുമായി അഹമ്മദ്നഗറിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. എന്നാല്‍ ചില റിപ്പോര്‍ട്ടുകളനുസരിച്ച് കൊടും വളവുതിരിക്കുമ്പോള്‍ ഡ്രൈവര്‍ക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്നാണ് പറയുന്നത്.
പരിക്കേറ്റവരെ മുര്‍ബാദ് ടോക്കാവാഡാ എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റി. രക്ഷാപ്രവര്്#ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: