മനസ്സിനെ അതിവര്‍ത്തിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്ന എന്നതിന്റെ അര്‍ഥം ബുദ്ധിയെയും ചിത്തത്തെയും അഹംവൃത്തിയെയും അതിവര്‍ത്തിക്കുക എന്നുള്ളതാണ്. ബുദ്ധിയെ കടന്നുപോകുക എന്നു പ്രഖ്യാപിക്കുന്നതിന്റെ അര്‍ഥം മനസ്സിനെ ശാന്തമാക്കിയിരിക്കുന്നുവെന്നോ അഹങ്കാരത്തെ നശിപ്പിച്ചിരിക്കുന്നുവെന്നോ ആണ്. ഒന്നിനെ അതിവര്‍ത്തിക്കല്‍ മറ്റെല്ലാറ്റിനെയും അതിവര്ത്തിക്കലാണ്.
ഇത്രയും പറഞ്ഞതില്‍നിന്ന്, ധ്യാനപരിപാടിയെന്നത് മനസ്സിനെ ശാന്തമാക്കലോ ബുദ്ധിയെ അതിവര്ത്തിക്കലോ ചിത്തത്തെ ഇല്ലായ്മചെയ്യലോ അല്ലെന്ന് വ്യക്തമായല്ലോ. ഈ മഹോദ്യമം വിജയിപ്പിക്കാനുള്ള ബുദ്ധിപൂര്‍വമായ മാര്‍ഗം മതാനുഷ്ഠാനം വിധിയാംവണ്ണം നടത്തുകയെന്നുള്ളതാണ്.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: