ന്യൂദല്‍ഹി: ജസ്റ്റിസ് ഗാംഗുലിയെ ഭരണഘടനാ പദവിയില്‍ നിന്നും നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനടപടിക്ക് ഒരുങ്ങുന്നു. ജസ്റ്റിസ് ഗാംഗുലിക്കെതിരെ നടപടി വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ ആവശ്യപ്പെടും. ഇത് സംബന്ധിച്ച കുറിപ്പ് മന്ത്രാലയം മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചു.
നിയമ വിദ്യാര്‍ത്ഥി ഉന്നയിച്ച ലൈംഗികാരോപണം ആഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യപ്രകാരം പുനരന്വേഷിക്കാന്‍ രാഷ്ട്രപതി സുപ്രീംകോടതിയെ ചുമതലപ്പെടുത്തിയേക്കും. അറ്റോണി ജനറലിന്റെ നിയമോപദേശ പ്രകാരമാണ് ജസ്റ്റിസ് ഗാംഗുലിയെ മാറ്റാന്‍ രാഷ്ട്രപതിയുടെ റഫറന്‍സ് ആവശ്യപ്പെട്ട് കേന്ദ്ര അഭ്യന്തര മന്ത്രാലയം മന്ത്രിസഭാ യോഗത്തിനുളള കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്.
ആരോപണങ്ങള്‍ ശരിവെക്കുന്ന തെളിവുകളുണ്ടെന്നും നടപടിയെടുക്കുന്നതില്‍ തടസ്സമില്ലെന്നുമാണ് അഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്. ശുപാര്‍ശ മന്ത്രി സഭായോഗം അംഗീകരിച്ചാല്‍ ആരോപണങ്ങള്‍ അന്വേഷിക്കമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി ചീഫ് ജസ്റ്റിസിന് റഫറന്‍സ് നല്‍കും. ചീഫ് ജസ്റ്റിസിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാണ് മനുഷ്യാവകാശ നിയമ പ്രകാരം ജസ്റ്റിസ് ഗാംഗുലിയെ നീക്കുന്ന കാര്യത്തില്‍ രാഷ്ട്രപതി അന്തിമ തീരുമാനമെടുക്കുന്നത്.
ഇന്റേണ്ഷിപ്പിനെത്തിയപ്പോള് ജസ്റ്റിസ് ഗാംഗുലി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന യുവ അഭിഭാഷകയുടെ ആരോപണം അന്വേഷിച്ച സുപ്രീം കോടതി സമിതി ജസ്റ്റിസ് ഗാംഗുലിക്കെതിരെ പ്രഥമ ദൃഷ്ടാ തെളിവുണ്ടെന്ന് കണ്ടെത്തിയിരുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായ മമത ബാനര്‍ജി രാഷ്ട്രപതിക്ക് നല്കിയ നിവേദനത്തിലാണ് കേന്ദ്ര അഭ്യന്തര മന്ത്രാലയം ജസ്റ്റിസ് ഗാംഗുലിക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: