കല്‍പ്പറ്റ : ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ ( ഐസിഎആര്‍) നടത്തുന്ന അഖിലേന്ത്യാ അഗ്രിക്കള്‍ച്ചറല്‍ എന്‍ട്രന്‍സ് പരീക്ഷക്കുള്ള (എഐഇഇഎ – യുജി ആന്റ് പിജി) അപേക്ഷ ഫോറങ്ങള്‍ വിതരണം തുടങ്ങി. കേരളാ വെറ്റിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയുടെ വയനാട് പൂക്കോടുള്ള അക്കാഡമിക് ഡയറക്ടറേറ്റില്‍ രാവിലെ 10.30 മുതല്‍ നാല് മണിവരെ ലഭ്യമാണ്.
യുജി (ജനറല്‍) 525, യുജി (എസ്സി-എസ്ടി) 275, പിജി (ജനറല്‍) 625, പിജി (ജനറല്‍) (എസ്സി-എസ്റ്റി) 325 രൂപ എന്നിങ്ങനെയാണ് അപേക്ഷാ ഫോമിന്റെ ഫീസ് നിരക്ക്. അപേക്ഷ icar.org.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായും അയക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ 04936 209270, 209264, 209266 എന്നീ നമ്പറുകളില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: