മുംബൈ: ആദര്‍ശ് ഫ്ലാറ്റ് അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് തള്ളിയ തീരുമാനം പുന:പരിശോധിക്കുന്നതിന് തയാറാണെന്ന് എന്‍.സി.പി വ്യക്തമാക്കി. എന്‍സിപിയുടെ ഈ തീരുമാനത്തോടെ കോണ്‍ഗ്രസ് പ്രതിസന്ധിയിലായി.
അതിനിടെ റിപ്പോര്‍ട്ടില്‍ കുറ്റക്കാരെന്നു കണ്ടെത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എന്‍.സി.പി വക്താവ് നവാബ് മാലിക്ക് ആവശ്യപ്പെട്ടു. നേരത്തെ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി റിപ്പോര്‍ട്ട് തള്ളിയതിനെ നിശിതമായി വിമര്‍ശിച്ചിരുന്നു.
നാല് മുന്‍മുഖ്യമന്ത്രിമാരെയും നിരവധി ഉദ്യോഗസ്ഥരെയും വിമര്‍ശിക്കുന്ന റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ചയാണ് മന്ത്രിസഭ പരിഗണനയ്ക്കെടുത്തതും ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് തള്ളാന്‍ തീരുമാനിച്ചതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: