തിരുവനന്തപുരം: ലഹരിക്കെതിരെ കാണികളുടെ കണ്ണ് നനയിക്കുന്ന അവതരണ രീതിയിലുള്ള ഒരു തെരുവ് നാടകവുമായി കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വരുന്നു. ലഹരിക്കെതിരെ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സംഘടിപ്പിക്കുന്ന യുവശക്തി ജാഥയുടെ ഭാഗമാണ് ഈ തെരുവ് നാടകം. ?’കേരളത്തിെന്റ കരള്‍ കാക്കാന്‍’? എന്ന് പേരിട്ട തെരുവ് നാടകം രചനയിലും അവതരണത്തിലും തിയറ്റര്‍ നാടകങ്ങളോട് കിടപിടിക്കുന്നു എന്നുള്ളതാണ് പ്രത്യേകത. ആര്‍ത്തിയോടെ ലഹരിയുടെ പിന്നാലെ പായുന്ന യുവത്വം ആരുടെ ഉപദേശവും കേള്‍ക്കുന്നില്ല. രക്ഷിതാക്കളുടെയും ക്ലാസ് ടീച്ചറുടെയുമെല്ലാം ഉപദേശങ്ങള്‍ കുട്ടികള്‍ തമാശയോടെയാണ് കാണുന്നതെന്ന് ഓര്‍മിപ്പിച്ച് ലഹരിക്കെതിരെയുള്ള പടപ്പുറപ്പാടുമായാണ് നാടകവുമായി യുവജനക്ഷേമ ബോര്‍ഡ് രംഗത്ത് വന്നിരിക്കുന്നത്,
ലഹരി എന്ന പ്രതിനായകനെ കാരണം നടുവൊടിഞ്ഞ മനുഷ്യരുടെ ഗ്രാമത്തെ ചൂണ്ടിക്കാട്ടി കൊണ്ട് കേരളത്തില്‍ ഒന്നാകെ വരാനിരിക്കുന്ന ഒരു വലിയ ദുരന്തത്തിെന്റ നേര്ക്കാഴ്ചയാകുകയാണ് ഈ നാടകം. തെങ്ങ് കയറണ ചെല്ലപ്പനും ഹൈസ്കൂളിലെ അപ്പുമാഷും താലൂക്ക് ആഫീസിലെ ഗ്രേസിക്കുട്ടി മാഡവും ഒക്കെയുള്ള, സന്തോഷവും സര്‍വ ഐശ്വര്യങ്ങളും ഒക്കെയുള്ള വഴുതനക്കാട് ഗ്രാമത്തെ ഒരു വലിയ ആപത്ത് പിടികൂടിയിരിക്കുന്നു. കേരളത്തിലെ ഏകദേശം ഗ്രാമങ്ങളെയും പിടികൂടിയിരിക്കുന്ന ദുശീലവും ദുരന്തവും ഈ ഗ്രാമത്തെയും പിടികൂടിയിരിക്കുന്നു. അവിടെ കുട്ടികള്‍ സ്കൂളില്‍വെച്ച് പോലും പാന്‍മസാല ഉപയോഗിക്കുന്നു. ഗ്രാമീണരുടെ ഇടയില്‍ മദ്യപാന ശീലം വര്‍ധിച്ചിരിക്കുന്നു. അതാകട്ടെ ആ ഗ്രാമത്തിെന്റ പിന്നീടുള്ള ജീവിതത്തില്‍ ഏറെ അരുതായ്മകള്‍ക്ക് തീയ് കൊളുത്തുന്നു.
ലഹരിയുടെ ദൂഷ്യങ്ങളെ വ്യക്തമാക്കി, നാടകത്തിെന്റ സംവിധാനം മാധ്യമ പ്രവര്‍ത്തകനായ ഭരതന്നൂര്‍ ഷമീര്‍ ആണ്. പിന്നണി ഗായകന് സുദീപിെന്റ നേതൃത്വത്തില്‍ ആലപിച്ച മൂന്ന് മനോഹര ഗാനങ്ങളാണ് നാടകത്തിെന്റ മറ്റൊരു പ്രത്യേകത. ഗാനങ്ങളും പശ്ചാത്തല സംഗീതവും പണ്ഡിറ്റ് രമേശ്നാരായണന്‍. നൃത്ത സംവിധാനം ദേശീയ അവാര്‍ഡ് ജേതാക്കളായ സമുദ്ര പെര്‍ഫോമിംഗ് ആര്‍ട്സിലെ മധുവും സജിയുമാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
കല- ഹിമേഷ്. നാടകത്തിെന്റയും യുവശക്തി ജാഥയുടെയും ഉദ്ഘാടനം 2014 ജനുവരി 2 വ്യാഴാഴ്ച രാവിലെ പത്തിന് തിരുവനന്തപുരം എസ്എംവി സ്കൂളില്‍ കേന്ദ്രമന്ത്രി ശശിതരൂര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മന്ത്രി പി.കെ. ജയലക്ഷ്മി, മന്ത്രി വി.എസ്. ശിവകുമാര്‍, യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്മാന് പി.എസ്. പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: