മാനന്തവാടി: യുവാവിനെ വീട്ടില്‍ നിന്നു വിളിച്ചിറക്കി കുത്തിക്കൊന്നു. മാനന്തവാടി എരുമത്തെരുവ് എലൈറ്റ് റോഡില്‍ വാടകവീട്ടില്‍ താമസിക്കുന്ന പാലക്കപ്പുള്ളില് ഗീരീഷ്(38) ആണ് കൊല്ലപ്പെട്ടത്. വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് കൊല നടത്തിയതെന്ന് കരുതുന്നു.
ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. എറണാകുളത്ത് ജോലിചെയ്യുന്ന കല്ലിയോട്ട്കുന്ന് സ്വദേശിയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. ഇന്നലെ പുലര്‍ച്ചെ നാല് മണിയോടുകൂടി ഗീരീഷിന്റെ വീട്ടിലെത്തിയ അക്രമി ഗീരീഷിനെ വിളിച്ചുണര്‍ത്തി വരാന്തയില്‍ വെച്ച് കുത്തി വീഴ്ത്തുകയായിരുന്നു. ഈ സമയം വീട്ടിലുണ്ടായിരുന്ന ഭാര്യയും അമ്മയും ബഹളം വെച്ചതിനെ തുടര്‍ന്ന് അക്രമി ഓടി രക്ഷപ്പെട്ടു.
പിന്നീട് നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് പോലീസെത്തി ഗീരീഷിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അഞ്ചോളം കുത്തേറ്റു. പുല്‍പ്പള്ളി സി ഐ എസ്.അര്‍ഷാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. മരിച്ച ഗിരീഷ് സ്ഥലം വില്‍പ്പനയില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.
പോലീസ് നായയും വിരളടയാള വിദഗദ്ധരും സംഭവസ്ഥലം പരിശോധിച്ചു. ഭാര്യ: രജിത, മകള്‍ ഐശ്വര്യ (ഏഴാം ക്ലാസ് വിദ്യാര്‍ഥിനി, എംജിഎം ഹയര്‍സെക്കന്‍ഡറി സ്കൂള്‍, മാനന്തവാടി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: