റാഞ്ചി: അടല്‍ ബിഹാരി വാജ്പേയിയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ സംസ്ഥാനത്തെ 14 ലോക്സഭാ സീറ്റിലും ബിജെപിയെ വിജയിപ്പിക്കാന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി ഝാര്‍ഖണ്ഡ് ജനതയെ ആഹ്വാനം ചെയ്തു. റാഞ്ചിയിലെ ധ്രുവയില്‍ ബിജെപി സംഘടിപ്പിച്ച വിജ് സങ്കല്‍പ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടല്‍ ബിഹാരി വാജ്പേയി നയിച്ച ബിജെപിയുടെ എന്‍ഡിഎ സര്‍ക്കാരാണ് 2000-ല്‍ മൂന്നു സംസ്ഥാനങ്ങള്‍ രൂപീകരിച്ചത്. അതില്‍ ഛത്തീസ്ഗഢ് ഡോ. രമണ്‍ സിംഗിന്റെ നേതൃത്വത്തില്‍ ഏറെ വികസിച്ചു മുന്നോട്ടു പോയിട്ടും ഝാര്‍ഖണ്ഡ് എന്തുകൊണ്ടു പിന്നില്‍ കിടക്കുന്നുവെന്നു വിലിയരുത്തണമെന്ന് മോദി പറഞ്ഞു. ബിജെപി അവിടെ മൂന്നാം വട്ടവും ഭരണത്തില്‍ വന്നു. ഝാര്‍ഖണ്ഡിന് സമ്പന്നമായ പ്രകൃതി സമ്പത്തുണ്ട്. അതേ സമയം പ്രയതന ശീലരും നൈപുണ്യമുള്ളവരുമായ ആളുകളെക്കൊണ്ടും ശക്തമാണ്. പക്ഷേ, ഇത്രയൊക്കെയുണ്ടായിട്ടും സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥയെന്താണ്. ഏതെങ്കിലും മഹാന്മാര് പറയുമോ ഈ സംസ്ഥാനം വികസിത സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ പെടുന്നുവെന്ന്, മോദി ചോദിച്ചു.
10 വര്‍ഷത്തിനിടെ എന്തുകൊണ്ടാണിവിടെ ഇത്ര ദാരിദ്ര്യം? സ്വാതന്ത്ര്യത്തിനു ശേഷം ഇക്കാലമത്രയും രാജ്യം ഭരിച്ച പാര്‍ട്ടിവേണം മറുപടി പറയാന്‍. 50 വര്‍ഷമായി ദല്‍ഹിയിലിരിക്കുന്ന സുല്‍ത്താന്‍മാരാരും ഝാര്‍ഖണ്ഡിന്റെ വിളി കേട്ടില്ല. എന്നാല്‍ അടല്‍ജി മാത്രമാണ് ഝാര്‍ഖണ്ഡിലെ ജനങ്ങളുടെ ആവശ്യം കേട്ടത്. അതിനു നാം അദ്ദേഹത്തോട് എന്നെന്നും നന്ദി പറയണം. നമുക്കു വാജ്പേയിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കണം. ഝാര്‍ഖണ്ഡിനെ നമുക്കു സമ്മാനിച്ച, നമ്മുടെ സ്വന്തം ഭാവി വിരചിക്കാന്‍ അവസരമുണ്ടാക്കിയ അടല്‍ജിയോടു നാം എന്നും കടപ്പെട്ടിരിക്കുന്നു.
ദല്ഹിയിലിരുന്നവര് 50 വര്‍ഷത്തോളം നിങ്ങളെ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. ദല്ഹിയിലിരിക്കുന്നവരെ ഇനിയും വിശ്വസിക്കാനാവുമോ? നമ്മുടെ യുവാക്കളുടെ ഭാവി ഭാസുരമാക്കാന്‍ അവര്‍ക്കാവുമോ? ഒരിക്കലുമില്ല.
സംസ്ഥാനത്തുനിന്നുള്ള 14 ലോക്സഭാ സീറ്റുകളും നമുക്ക് രാജ്നാഥ് സിംഗിന് സമ്മാനിക്കണം. കോണ്‍ഗ്രസ് വെറും അശരീരി മാത്രമാണ്. അവര്‍ ഇീ രാജ്യത്തിനൊരു ഭീഷണി ആയിരിക്കുന്നു. സംസ്ഥാനത്തെ യുവാക്കള്‍ക്കു വേണ്ടത് അവസരങ്ങളാണ്, രാഷ്ട്രീയ അവസരവാദങ്ങളല്ല. മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: