റാഞ്ചി: ബീഹാറില്‍ സംഭവിച്ചതു ഝാര്‍ഖണ്ഡില്‍ സംഭവിക്കാതിരിക്കാന്‍ കനത്ത കരുതലായിരുന്നു റാഞ്ചിയില്‍. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പിടിവാശിയാണ് പാറ്റ്നയില്‍ സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാക്കിയത്. അങ്ങനെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി പങ്കെടുത്ത ഹുങ്കാര്‍ റാലിക്കിടെ ബോംബു സ്ഫോടനമുണ്ടായി. അഞ്ചു പേര് മരിച്ചു, 90 പേര്‍ക്കു പരിക്കേറ്റു. അതു വിവാദമാകുകയും ചെയ്തു. എന്നാല്‍ മാവോയിസ്റ്റു ഭീഷണി മുറ്റി നില്ക്കുന്ന ഝാര്‍ഖണ്ഡില്‍ അത്രക്ക് രാഷ്ട്രീയം കാണിക്കാന്‍ അധികൃതര്‍ തയാറായില്ല. റാഞ്ചിയില്‍ 2500 സുരക്ഷാ ഉദ്യോഗസ്ഥരുണ്ടായിരുന്നു. 40 സിസി ടിവികളില്‍ നിരീക്ഷണവും.
മോദി ബിര്‍സാ മുണ്ടാ വിമാനത്താവളം വരെ ഹെലികോപ്റ്ററില്‍ വന്നു. അവിടുന്നു മുതിര്‍ന്ന ബിജെപി നേതാക്കളായ യശ്വന്ത് സിന്‍ഹ, മുന്‍ മുഖ്യമന്ത്രി അര്ജുന് മുണ്ട, രവീദ്രാ റായ് തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു. ധ്രുവ് മൈതാനിയില്‍ മോദിയെകാത്ത് രണ്ടര ലക്ഷത്തിലേറെ ജനങ്ങളാണു കാത്തിരുന്നത്. 2,000 ബസ്സുകളിലും അഞ്ചു ബുക്കുചെയ്ത ട്രെയിനുകളിലുമായി അകലത്തുള്ളവര്‍ വന്നു.
പാര്‍ലമെന്റിന്റെ മിനിയേച്ചര്‍ രൂപത്തിലുണ്ടാക്കിയ വേദിയില്‍ സമ്മേളനത്തിന്റെ സന്ദേശം ഇങ്ങനെ എഴുതിവെച്ചിരുന്നു, 2014: 272 പ്ലസ്. നേരത്തേ ഭോജ്പൂരിയിലെ അതിപ്രശസ്ത ഗായകന് മനോജ് തിവാരി സമ്മേളനത്തിനെത്തിയ ജനങ്ങളെ ദേശഭക്തിഗാനം പാടി ആവേശം കൊള്ളിച്ചു. “ഇന്ത്യ മോദിയില്‍ പ്രതീക്ഷ വെക്കുന്നു, അതുകൊണ്ട് ഞാനും,” മനോജ് പറഞ്ഞു. മോദി തരംഗം ഇങ്ങനെ ഉണ്ടായാല്‍ 2014-ലെ തെരഞ്ഞെടുപ്പില്‍ ബിജെപി 14 സീറ്റും നേടും, അര്ജുന് മുണ്ട പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: