സ്നേഹം സ്വയം സംഭവിക്കുന്നതാണ്. എപ്പോള്‍, എങ്ങനെ എവിടെവച്ച് എത്രമാത്രം സ്നേഹിക്കണമെന്നൊന്നും ആര്‍ക്കും കണക്കുകൂട്ടി പറയാന്‍ പറ്റുന്ന കാര്യങ്ങളല്ല. ആര്‍ക്കും യുക്തിഭദ്രമായി സ്നേഹിക്കാനും കഴിയില്ല. യുക്തിചിന്ത സ്നേഹപ്രവാഹത്തിന് തടസ്സം സൃഷ്ടിക്കുക മാത്രമേയുള്ളൂ. അത് ഹൃദയം നിറഞ്ഞുകവിയുന്ന ഒരനുഭവമാണ്. ഒന്നായിത്തീരാനുള്ള അടക്കാനാകാത്ത അഭിനിവേശമോ ആവേശമോ ആണത്. അവിടെ വിചാരത്തിനിടമില്ല. യുക്തിയുടെ മേഖലയ്ക്ക് പുറത്താണത്. സ്നേഹത്തിനെ യുക്തിയുപയോഗിച്ച് അറിയാന്‍ ശ്രമിക്കുന്നത് വെറുതെയാണ്. നദിയൊഴുകുന്നതെന്തുകൊണ്ട് ? ഇളം കാറ്റിന് കുളിര്മയുള്ളതെന്താ ? ആകാശം അനന്തമായിരിക്കുന്നതെന്താ ? സമുദ്രത്തിനാഴമുള്ളതെന്തുകൊണ്ടെന്നും മറ്റും ചോദിക്കുന്നതുപോലെയാണ് സ്നേഹത്തിനെ വിശദീകരിക്കാന്‍ ശ്രമിക്കുന്നത്.
– മാത അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: