സാബല്ല: ആയിരം വര്‍ഷം പഴക്കമുള്ള മുന്തരിപ്പാടങ്ങള് കണ്ടെത്തി. വടക്കന്‍ സ്പെയിനിലെ സാബല്ല എന്ന പ്രദേശത്താണ് മുന്തിരിപ്പാടങ്ങള്‍ കണ്ടെത്തിയത്. പഠനത്തിന്റെ ഭാഗമായി പുരാവസ്തു ഗവേഷകര്‍ നടത്തിയ അന്വേഷണത്തിലാണ് പത്താം നൂറ്റാണ്ടിലെ മുന്തിരിപ്പാടങ്ങള്‍ കണ്ടെത്തിയത്.
പുനരധിവാസപ്രക്രിയയുടെ ഭാഗമായി ഇവിടുന്ന് പ്രദേശവാസികള്‍ മറ്റിടങ്ങളിലേക്ക് പോയതിനെ തുടര്‍ന്ന് പാടങ്ങള്‍ തരിശാകുകയായിരുന്നു. ഗവേഷണത്തിന്റെ ഭാഗമായി നിരവധി തരിശ് പാഠങ്ങളാണ് ഇവിടെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. സാബല്ല എന്ന പ്രദേശം മുന്തിരിവൈനുകളുടെ ഉല്‍പ്പാദനത്തിന് പേരുകേട്ടതായിരുന്നു.
പുനരധിവാസ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് ഗ്രാമവാസികള്‍ ഇവിടം ഉപേക്ഷിച്ച് പോയതാണെന്ന് ഗവേഷകര്‍ പറയുന്നു. പത്താം നൂറ്റാണ്ടില്‍ ഈ പ്രദേശത്ത് വൈന്‍ ഉല്‍പ്പാദനം നടന്നിരുന്നു എന്നതിന്റെ തെളിവ് കണ്ടെത്താനായാണ് പഠനം നടത്തിയത്.
മുന്തിരി ഉല്‍പ്പാദനത്തിനു പുറമെ ഭക്ഷ്യധാനങ്ങളും ഗ്രാമീണര്‍ കൃഷിചെയ്തിരുന്നുവെന്നതിന് തെളിവുണ്ടെന്ന് ഗവേഷണ സംഘാംഗമായ ക്യുറോസ്-കാസ്റ്റിലോ പറഞ്ഞു. വൈന്‍ നിര്‍മ്മാണത്തിനുവേണ്ടി മാത്രമാണ് സാബല്ലയില് മുന്തിരികൃഷി ചെയ്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: