തൃശൂര്‍: ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്ന ഇടതുപക്ഷ നിലപാടിനെതിരെ യുക്തിവാദി സംഘം രംഗത്ത്. റിപ്പോര്‍ട്ടുകള്‍ പഠിക്കാതെ ഇടയലേഖനം പ്രചരിപ്പിക്കുന്നവരായി മാറുന്നത് വോട്ട് ലക്ഷ്യംവെച്ച് മാത്രമാണ്. തൃശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്.
പശ്ചിമ ഘട്ടസംരക്ഷണത്തിന് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണം. എന്നാല്‍ മത സംഘടനകള്‍ക്കൊപ്പം ചേര്‍ന്ന് കസ്തൂരി രംഗന് റിപ്പോര്‍ട്ടിനെ പോലും എതിര്‍ക്കുന്ന ഇടതുപക്ഷ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സമ്മേളനം വിലയിരുത്തി.
ജനപ്രതിനിധികളും മന്ത്രിമാരും യോഗങ്ങളിലും മറ്റ് മതാധിഷ്ഠിത പരിപാടികളിലും പങ്കെടുക്കുന്നത് മതനിരപേക്ഷതക്കും ഭരണഘടനയ്ക്കും എതിരാണ്. അത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും യോഗം ആവശ്വപ്പെട്ടു.
അമൃതാനന്തമയിയുടെ മഠത്തില്‍ നിന്ന് മര്‍ദ്ദിച്ച് അവശനാക്കി പേരുര്‍ക്കട ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെവച്ച് ദുരൂഹ സാഹചര്യത്തല്‍ മരിക്കുകയും ചെയ്ത സത്നാംസിംഗിന്റെ ഓര്‍മ്മകള്‍ അഛന് ഹരീന്ദ്ര കുമാര്‍ സിംഗും സഹോദരനും സമ്മേളനത്തില്‍ പങ്കവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: