തൃശൂര്‍: കെ.മുരളീധരന് എം.എല്‍.എ സഞ്ചരിച്ചിരുന്ന കാറിടിച്ച് പരിക്കേറ്റ സൈക്കിള്‍ യാത്രക്കാരന് മരിച്ചു. തൃശൂര്‍ നന്തിക്കര സ്വദേശി സുന്ദരന്‍ (48) ആണ് മരിച്ചത്.
ആമ്പല്ലൂരിനടുത്ത് ശനിയാഴ്ച രാത്രി 9.30നായിരുന്നു അപകടം നടന്നത്. തൃശൂരില്‍ നിന്ന് ആലുവയിലേക്ക് പോവുകയായിരുന്ന കാര്‍ സുന്ദരനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുന്ദരന്‍ ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് എംഎല്‍എയുടെ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: