ന്യൂദല്‍ഹി: 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നരേന്ദ്രമോദിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കോടതി വിധി എല്ലാവര്‍ക്കുമുള്ള പാഠമാണെന്ന് രാജ്യസഭാപ്രതിപക്ഷ നേതാവ് അരുണ്‍ജെയ്റ്റ്ലി. സത്യം നിലനില്ക്കുമ്പോള് തന്നെ തെറ്റായ പ്രചാരണങ്ങള്‍ അഴിച്ചുവിട്ട് ഒരു വിഷയം ചര്‍ച്ചചെയ്യുന്നതിന് പരിധിയുണ്ട്. മോദിക്കെതിരെ അനാവശ്യ ആരോപണങ്ങള്‍ അഴിച്ചുവിട്ട ഒരു വിഭാഗം മാധ്യമങ്ങളും ചില സംഘടനകളും ആത്മപരിശോധന നടത്താന്‍ തയ്യാറാകുമോ? ജെയ്റ്റ്ലി ആവശ്യപ്പെട്ടു.
വസ്തുതകള്‍ പരിശോധിക്കാതെ ഇന്ത്യയിലെ ഒരു ചീഫ് ജസ്റ്റിസ് മോദിയെ നീറോ എന്നു വിളിച്ചു. എന്നാല്‍ ഇന്ന് അദ്ദേഹം അത് തിരുത്താന്‍ തയ്യാറാകുമോ. ഒരു പത്രത്തിന്റെ എഡിറ്റര്‍ കൂട്ടക്കുരുതിക്കാരന്‍ എന്നാണ് മോദിയെ വിശേഷിപ്പിത്. ഇന്ത്യയുമായി സൗഹൃദം പങ്കുവെക്കുന്ന ചില രാജ്യങ്ങള്‍ പക്ഷേ അവരുടെ ‘ചട്ടവിരുദ്ധകോടതി’കളിലൂടെ ഃമോദി കുറ്റക്കാരനാണെന്ന് വിധി എഴുതി. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഒരു രാഷ്ട്രീയ നേതാക്കളും ഇത്തരത്തില്‍ അന്വേഷണം നേരിട്ടിട്ടുണ്ടാകില്ലെന്നും ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി.
രാജ്യത്തെ പരമോന്നത കോടതിയാണ് മോദിക്കെതിരായ കേസ് നിരീക്ഷിച്ചത്. മികച്ച ഉദ്യോഗസ്ഥരെ അന്വേഷണത്തിനായി നിയോഗിച്ചു. നൂറുകണക്കിന് സാക്ഷികളെ അന്വേഷണസംഘം വിസ്തരിച്ചു. ഒമ്പത് മണിക്കൂറോളം പ്രത്യേക അന്വേഷണ സംഘം മോദിയെ ചോദ്യം ചെയ്തു. മോദി കുറ്റക്കാരനല്ലെന്ന് എസ്ഐടി കണ്ടെത്തിയപ്പോഴും അദ്ദേഹം കോടതി നിരീക്ഷണത്തിലായിരുന്നു. എസ്ഐടിയുടെ റിപ്പോര്‍ട്ടിനെതിരായി ഹര്‍ജി വന്നപ്പോഴും തുടര്‍ച്ചയായ വാദങ്ങള്‍ക്കുശേഷം മോദിക്കെതിരെ തെളിവില്ലെന്നാണ് കോടതി അഭിപ്രായപ്പെട്ടത്.
കലാപവുമായി ബന്ധപ്പെട്ട് അമേരിക്കയുടെ നിലപാട് എങ്ങനെ മറക്കാനാവുെമന്നും ജെയ്റ്റ്ലി ചോദിച്ചു. കലാപത്തിനുശേഷം 2005 മുതല്‍ മോദിക്ക് അമേരിക്ക വിസ അനുവദിച്ചിട്ടില്ല. എന്റെ വ്യക്തിപരമായ അഭിപ്രായം മോദി ഇനി ഒരിക്കലും വിസയ്ക്ക് അപേക്ഷിക്കരുതെന്നാണെന്നും ജെയ്റ്റ്ലി പറഞ്ഞു. കലാപവുമായി ബന്ധപ്പെട്ട് മോദിയോടുള്ള അമേരിക്കയുടെ നിലപാട് വ്യക്തമാണ്. ചട്ടവിരുദ്ധ കോടയില്‍ മോദിക്കെതിരായി അമേരിക്ക തീരുമാനം കൈക്കൊള്ളുകയായിരുന്നു. ദീര്‍ഘവീക്ഷണമില്ലാത്ത നിലപാടാണ് അേമരിക്കയുടേതെന്നും ഇത്തരം നിലപാടുകള്‍ അവര്‍ക്കു തന്നെ തിരിച്ചടിയാകുമെന്നും െജയ്റ്റ്ലി കുറ്റപ്പെടുത്തി.
അന്വേഷണവും പുനരന്വേഷണവും നടത്തി മോദിക്കെതിരായി തെളിവില്ലെന്ന് കണ്ടെത്തിയാലും കുറ്റപ്പെടുത്തുന്നത് അപക്വമായ അമേരിക്കന്‍ നയതന്ത്രമാണ്. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിലുള്ള കൈകടത്തല്‍ അവര്‍ തുടരുകയാണ്. കുരുട്ടുപിടിച്ച അവരുടെ മനോനില അവര്‍ക്കുതന്നെ തിരിച്ചടിയാകും ഇത്തരം സംഭവങ്ങളെന്നും ജെയ്റ്റ്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: