തിരുവനന്തപുരം: ആറന്മുള വിമാനത്താവളത്തിന് നല്കിയ അനുമതി റദ്ദ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കളളംപറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരസ്യമായി ജനങ്ങളോട് മാപ്പ് പറയണം. ഇടതുഭരണ കാലത്ത് നിലം നികത്താന്‍ അനുവദിച്ചു എന്ന വാദമുന്നയിച്ച് തന്റെ നിലപാടുകളെ ന്യായീകരിക്കാന്‍ മുഖ്യമന്ത്രിക്കാവില്ല.
വിമാനത്താവളം നിര്‍മ്മിക്കാനെന്ന പേരില്‍ നിലം നികത്തിയ കാര്യം വനം പരിസ്ഥിതി മന്ത്രാലയത്തിന് നല്കിയ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ മറച്ചുപിടിച്ചു. അവര്ക്കതറിയാമായിരുന്നുവെന്നാണ് ഉമ്മന്‍ചാണ്ടി ഇപ്പോള്‍ പറയുന്നത്. മുന്‍കൂര്‍ അനുമതിയില്ലാതെ തണ്ണീര്‍തടം നികത്തിയതും നിര്‍മ്മാണപ്രവൃത്തികള്‍ തുടങ്ങിയതും കേന്ദ്രത്തെ അറിയിക്കണമെന്ന് പരിസ്ഥിതി സെക്രട്ടറിയുടെ നിര്‍ദ്ദേശം പൂഴ്ത്തിയതെന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
എന്ത് കുതന്ത്രങ്ങള്‍ ആവിഷ്കരിച്ചാലും ആറന്മുളയില് വിമാനത്താവളമുണ്ടാക്കാനുളള ശ്രമവുമായി മുന്നോട്ടുപോകാന്‍ ജനങ്ങള്‍ ആരെയും അനുവദിക്കില്ലെന്ന് മുരളീധരന് മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: