ന്യൂദല്‍ഹി: ആദര്‍ശ് വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിയ മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ രാഹുല്‍ഗാന്ധി നടത്തിയ അഭിപ്രായത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രംഗത്തെത്തി. ജുഡീഷ്യല്‍ കമ്മിഷന് റിപ്പോര്‍ട്ട് തള്ളിയ മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടി പുനഃപരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.
കാര്യങ്ങള്‍ പാര്‍ട്ടി നേതൃത്വം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും സോണിയ പറഞ്ഞു. സോണിയ കൂടി രംഗത്തെത്തിയതോടെ മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രതിസന്ധിയിലായി. ആദര്‍ശ് വിവാദത്തെ കുറിച്ച് അന്വേഷിച്ച ജെപി പാട്ടീല്‍ ജുഡീഷ്യല്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിയ മഹാരാഷ്ട്ര സര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നലെ പരസ്യമായി രംഗത്തുവന്നിരുന്നു.
സര്‍ക്കാര്‍ നടപടി പുനപരിശോധിക്കണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ആദര്‍ശ് വിവാദത്തില്‍ സോണിയാ ഗാന്ധി പ്രതികരിച്ചത്. രാജ്യം നേരിടുന്ന പ്രധാന അഴിമതി വിലക്കയറ്റവും അഴിമതിയുമാണെന്നും സമ്മതിച്ച കോണ്‍ഗ്രസ്സ് അധ്യക്ഷ കോണ്‍ഗ്രസ്സ് ഇതര സംസ്ഥാനങ്ങളിലെ അഴിമതി കൂടി മാധ്യമങ്ങള്‍ അന്വേഷിക്കണമെന്നും അഭിപ്രായപ്പെട്ടു.
അഴിമതിക്കെതിരെ ദീര്‍ഘകാലം പോരാടിയ ചരിത്രമാണ് പാര്‍ട്ടിക്കുള്ളതെന്ന് കോണ്‍ഗ്രസ് സ്ഥാപകദിനത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് സോണിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: