കോഴിക്കോട്: പി.സി. ജോര്‍ജിനെതിരെ വീണ്ടും കെ.മുരളീധരന്റെ വിമര്‍ശനം. ജോര്‍ജ് അഴിച്ചുവിട്ട അമ്പലക്കാളയാണെന്നും നിലയ്ക്കുനിര്‍ത്താന്‍ നേതൃത്വത്തിന് കഴിയണമെന്നും മുരളീധരന് കോഴിക്കോട് പറഞ്ഞു. സര്‍ക്കാരിന്റെ ആനുകൂല്യം പറ്റുന്ന ഒരാള്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മുരളീധരന് പറഞ്ഞു.
ഒരാള്‍ അമ്പലക്കാളയെപ്പോലെ നടക്കുകയാണ്. നിയന്ത്രിക്കാന്‍ ആരുമില്ല. തിരുവനന്തപുരത്തെ സന്ധ്യയെന്ന വീട്ടമ്മയുടെ ധൈര്യംപോലും ആരും കാണിക്കുന്നില്ലെന്നും മുരളീധരന് പറഞ്ഞു. സോളാര്‍ ആരോപണം ശക്തമായ സാഹചര്യത്തിലും പി സി ജോര്‍ജിനെ നിയന്ത്രിക്കണമെന്ന് കെ മുരളീധരന് ആവശ്യപ്പെട്ടിരുന്നു.
ജോര്‍ജിനെ നിയന്ത്രിച്ചില്ലെങ്കില്‍ കൈകാര്യം ചെയ്യുമെന്നും മുരളീധരന് നേരത്തെ പറഞ്ഞിരുന്നു. നൂറ് രൂപ കിട്ടിയാല്‍ 80 രൂപ പോക്കറ്റിലിടുന്നവരാണ് കോണ്‍ഗ്രസ്സുകാരെന്ന് പി സി ജോര്‍ജ് പറഞ്ഞപ്പോഴാണ് നിയന്ത്രിച്ചില്ലെങ്കില്‍ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞ് കെ മുരളീധരന് രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: