കൊച്ചി: ഫാക്ട് ഷെയര്‍ ഹോള്‍ഡേഴ്സ് മീറ്റിംഗില്‍ വിരമിച്ച ജീവനക്കാരുടെ പ്രതിഷേധം. ഫാക്ടില്‍നിന്നും വിരമിച്ച 3500 ഓളം ജീവനക്കാര്‍ക്ക് 1997 മുതല്‍ 54 മാസത്തെ ശമ്പള കുടിശിക നല്‍കാത്തതില്‍ പ്രതിഷേധിച്ച് അവര്‍ ധര്‍ണ നടത്തി. സമരത്തില്‍ നൂറ് കണക്കിന് റിട്ട.ജീവനക്കാര്‍ പങ്കെടുത്തു.
നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന എംഎഫ്എല്‍ ജീവനക്കാര്‍ക്കുപോലും കുടിശിക തീര്‍ത്ത് നല്‍കിയിട്ടും ഫാക്ടിലെ ജീവനക്കാരായിരുന്നവര്‍ക്ക് ഇത് നിഷേധിച്ചിരിക്കുകയാണ് എന്നാണ് പരാതി. വാര്‍ഷിക യോഗത്തില്‍ അവതരിപ്പിച്ച കണക്ക് പുസ്തകത്തില്‍ ശമ്പള കുടിശിക കാണിച്ചിട്ടില്ല എന്നും പറയുന്നു. അതേസമയം എബിസി കരാറുകാര്‍ക്ക് കേസ് മൂലം നല്‍കാനുള്ള 1780 കോടി രൂപ കണ്ടിജന്‍സി ബാധ്യതയില്‍ കാണിച്ചിട്ടുമുണ്ട്. ഈ പ്രശ്നം ഉന്നയിച്ച് ഷെയര്‍ ഹോള്‍ഡര്‍മാരായിട്ടുള്ള റിട്ട.ജീവനക്കാര്‍ ജനറല്‍ ബോഡി യോഗത്തില്‍ തര്‍ക്കം ഉന്നയിച്ചു. ഇതോടെ കണക്ക് പാസ്സാക്കല്‍ പ്രയാസകരമായി. ഒടുവില്‍ ഫാക്ടിന്റെ ചരിത്രത്തില്‍ ആദ്യമായി കണക്ക് വോട്ടിംഗിന് ഇടേണ്ടിവന്നു. 11 പേരുടെ എതിര്‍പ്പോടെ കണക്ക് പാസാവുകയായിരുന്നു.
യോഗത്തിനുശേഷം സിഎംഡി സമരക്കാരുടെ അടുത്തുവന്ന് പ്രശ്നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഉറപ്പുനല്‍കി. മരിച്ചുപോയ ജീവനക്കാരുടെ വിധവകള്‍ മരുന്ന് വാങ്ങാന്‍ പോലും പണമില്ലെന്ന് പരിഭവം പറഞ്ഞപ്പോള്‍ തൊട്ടടുത്തുനിന്ന ജിഎം പി.പ്രദീപിനോട് ഇവരുടെ ചികിത്സക്ക് വേണ്ട സഹായം ചെയ്യാനും പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: