കോഴിക്കോട്: രാജ്യത്തിന്റെ അഖണ്ഡതയും അതിര്‍ത്തിയും സംരക്ഷിക്കുന്നതിനും അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും സ്വതന്ത്ര മാനേജ്മെന്റ് അതോറിറ്റി രൂപീകരിക്കണമെന്ന് പൂര്‍വ സൈനിക സേവാ പരിഷത്ത് സംസ്ഥാന സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
പൂര്‍വസൈനിക സേവാ പരിഷത്ത് മുഖ്യ രക്ഷാധികാരികളായി റിട്ട. വൈസ് അഡ്മിറല്‍ കെഎന്‍. സുശീല്‍, റിട്ട. എയര്‍മാര്‍ഷല്‍ എന്‍. രാധാകൃഷ്ണനേയും രക്ഷാധികാരികളായി റിട്ട. ബ്രിഗേഡിയര്‍ എം. പി. ജി. മേനോന്, റിട്ട. കേണല്‍ പി. എന്‍. ആയില്യത്ത്, റിട്ട. കേണല്‍ പി. കെ.പി.വി. പണിക്കര്‍, റിട്ട. കേണല്‍ ഒ.എം. നമ്പ്യാര്‍ എന്നിവരെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായ റിട്ട. കേണല്‍ കെ. രാമദാസ് (പ്രസിഡന്റ്) റിട്ട. മേജര്‍ കെ. പി. ആര്. കുമാര്‍, കമാന്റന്റ് കെ. ആര്. സി. നായര്‍, കേണല്‍ ആര്. ജി. നായര്‍(വൈസ് പ്രസിഡന്റ്), റിട്ട. ഹവില്‍ദാര്‍ കെ. വേലായുധന് (ജനറല്‍ സെക്രട്ടറി), റിട്ട ലെഫ്. കേണല്‍ വി. വേണുഗോപാല്‍, റിട്ട. കേണല്‍ കെ. രഘുനാഥന് നായര്‍, എം.പി. മോഹനന് ഉണ്ണിത്താന്, കെ. സുധാകരന്, സി. കെ. ജയരാജന് (സെക്രട്ടറി), എ. കെ. രാമകൃഷ്ണന്(സൈനിക വെല്‍ഫെയര്‍ ആന്‍ഡ് ലെയ്സണ്‍ ഓഫീസര്‍), മേജര്‍ ധനപാലന് (സൈനിക് സെല്‍), കെ.എ. അശോകന് (ട്രഷറര്‍) എന്നിവരെയും ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി കെ. സേതുമാധവനേയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: