ഡര്ബന്: ട്വന്റി20 ലോകകപ്പിനുള്ള 30 അംഗ ദക്ഷിണാഫ്രിക്കന്‍ സാധ്യതാ ടീമില്‍ സീനിയര്‍ ഓള് റൗണ്ടര്‍ ജാക്വസ് കാലിസിന് ഇടമില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച കാലിസ് നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ കളിക്കുമെന്ന് പറഞ്ഞിരുന്നു. എങ്കിലും മത്സര പരിചയത്തിന്റെ അഭാവത്തില്‍ കാലിസിനെ മാറ്റിനിര്‍ത്താന്‍ സെലക്ഷന് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. 2012 ശ്രീലങ്ക ആതിഥ്യം വഹിച്ച ട്വന്റി20 ലോകകപ്പിനുശേഷം കുട്ടിക്രിക്കറ്റില്‍ രാജ്യത്തിനുവേണ്ടി കാലിസ് ഇറങ്ങിയിട്ടില്ല. കഴിഞ്ഞ ലോകകപ്പില്‍ മൂന്ന് ഇന്നിങ്ങ്സുകളില്‍ നിന്ന് 24 റണ്‍സ് സ്കോര്‍ ചെയ്യാനെ കാലിസിന് കഴിഞ്ഞിരുന്നുള്ളു. 2014 മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെ ബംഗ്ലാദേശിലാണ് ഇത്തവണത്തെ ലോകകപ്പ് അരങ്ങേറുന്നത്.
സാധ്യതാ ടീം: ഫാഫ് ഡുപ്ലെസിസ് (ക്യാപ്റ്റന്‍), കീല് അബോട്ട്, ഹാഷിം ആംല, ഫര്ഹാന് ബഹറുദ്ദീന്‍, ഹെന്‍ട്രി ഡേവിഡ്സ്, ക്വിന്റന്‍ ഡി കോക്ക്, എബി ഡിവില്ലിയേഴ്സ്, ജെപി ഡുമിനി, ഡീന്‍ എല്‍ഗാര്‍, ബ്യൂറാന്‍ ഹെന്‍ട്രിക്സ്, ഇമ്രാന് താഹിര്‍, കോളിന് ഇന്‍ഗ്രാം, റോറി ക്ലെയ്ന്വെല്റ്റ്, ഋയാന്‍ മക്ലാരന്, ഡേവിഡ് മില്ലര്‍, മോണി മോര്‍ക്കല്‍, ക്രിസ് മോറിസ്, ജസ്റ്റിന് ഓങ്ങ്ടോങ്ങ്, വെയ്ന്‍ പാര്‍നെല്‍, റോബിന് പീറ്റേഴ്സന് , ആരോണ്‍ പാന്സിഗോ, വെര്‍ണന്‍ ഫിലാന്‍ഡര്‍, റിലി റോസോ, ഡെയ്ല്‍ സ്റ്റെയ്ന്, റസ്റ്റി തെറോണ്‍, ലോണ്വാബൊ സോട് സൊബെ, വാന്‍ ജാര്‍സ്വെല്‍ഡ്, ഡെയ്ന്‍ വിലാസ്, ഹാര്‍ഡസ് വില്‍ജിയോന്‍, ഡേവിഡ് വെയ്സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: