തിരുവനന്തപുരം: പോണ്ടിച്ചേരി അടക്കം അന്യസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ കേരളത്തില്‍ കൊണ്ടുവരുമ്പോള്‍ അധിക നികുതി ഈടാക്കുമെന്ന് ഗതാഗത കമ്മീഷണര്‍ ഋഷിരാജ് സിങ്. സ്ലാബ് അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ വാഹന രജിസ്ട്രേഷന് നിരക്കെങ്കില്‍ പോണ്ടിച്ചേരിയില്‍ കൃത്യമായ മാനദണ്ഡങ്ങളില്ല. 20 ലക്ഷത്തിന് താഴെ വിലയുള്ള ഏത് വാഹനങ്ങള്‍ക്കും 50,000 രൂപ എന്നതാണ് പോണ്ടിച്ചേരിയിലെ നിരക്ക്. ഈ സാഹചര്യം മുതലെടുത്ത് സംസ്ഥാനത്തെ വാഹന ഉടമകള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. ഇത് സംസ്ഥാനത്തിെന്റ റവന്യൂവരുമാന ചോര്‍ച്ചക്ക് ഇടയാക്കുന്നുണ്ട്.ഇതേതുടര്‍ന്നാണ് നടപടിയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ സംസ്ഥാനത്തേക്ക് പ്രവേശിക്കണമെങ്കില്‍ ഇവിടുത്തെ നിരക്കിലുള്ള തുക അടക്കേണ്ടിവരും. വന്‍കിട ലോറി മുതലാളിമാര്‍ക്കും വന്ബിസ്സിനസ്സുകാര്ക്കും തിരിച്ചടിയാകുന്നതാണ് ഗതാഗത കമ്മീഷണറുടെ പുതിയ നിലപാട്.
ദക്ഷിണേന്ത്യന്‍ ട്രാന്‍സ്പോര്‍ട്ട് കൗണ്‍സില്‍ (സിറ്റ്കോ) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മോട്ടോര്‍ വാഹന നിയമത്തിലെ സുപ്രധാന ഭേദഗതി, അന്തര്‍ സംസ്ഥാന ഗതാഗത നികുതിയിലെ ഏകീകരണം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഈ ശുപാര്‍ശകള്‍ ക്രോഡീകരിച്ച് അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന് കത്ത് നല്‍കുമെന്നും കമ്മീഷണര്‍ അറിയിച്ചു.
സംസ്ഥാനത്ത് നിന്നുള്ള ടൂറിസ്റ്റ് വാഹനങ്ങള്‍ കര്‍ണാടകയില്‍ പ്രവേശിക്കുമ്പോഴുണ്ടാകുന്ന അധിക നികുതി ബാധ്യത ഒഴിവാക്കാന്‍ ഇരു സംസ്ഥാനങ്ങളിലേയും ഗതാഗത മന്ത്രിമാര്‍ തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമായി. കര്‍ണാടകയില്‍ ഒരു വര്‍ഷത്തേക്കുള്ള നികുതി ഒരുമിച്ചടക്കുമ്പോള് സംസ്ഥാനത്ത് മൂന്ന് മാസത്തേക്ക് വീതമാണ് നികുതി. ഇവിടെ നിന്നും ഒരു തവണയെങ്കിലും കര്‍ണാടകയില്‍ പ്രവേശിക്കുന്ന വാഹനങ്ങള്‍ അവിടുത്തെ നികുതി നിരക്ക് നല്‍കേണ്ട??ഹചര്യമാണുള്ളത്. കോണ്ട്രാക്റ്റ് കാരിയര്‍ വാഹനങ്ങള്‍ക്ക് കര്‍ണാടക സീറ്റൊന്നിന് 660 രൂപ ഈടാക്കുമ്പോള്‍ സംസ്ഥാനത്ത് 150 രൂപയാണ്. ഇവിടെ നിന്നുള്ള വാഹനങ്ങള്‍ കര്‍ണാടക അതിര്‍ത്തി കടക്കുമ്പോള്‍ 30,000 മുതല്‍ 40,000 രൂപ വരെ അടക്കേണ്ടി വരുന്നു. ഈ പ്രശ്നത്തിലും പരിഹാരം കാണുമെന്ന് കര്‍ണാടക ഗതാഗത മന്ത്രി ഉറപ്പ് നല്കി.
സംസ്ഥാനത്ത് കാലാവധി കഴിഞ്ഞ ടാങ്കര്‍ ലോറികള്‍ ഉള്‍പ്പെടെ കര്‍ണാടകയിലെ തളിപ്പടി എന്ന സ്ഥലത്ത് റീ രജിസ്റ്റര്‍ ചെയ്യുന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്തു. കാലാവധി തീര്‍ന്ന വാഹനങ്ങള്‍ റീ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അതിെന്റ ഫിറ്റ്നസ് പരിശോധിക്കാറില്ല. ഇത് അവസാനിപ്പിക്കാനുള്ള നടപടി എടുക്കണം. നിര്‍ഭയ പദ്ധതി പ്രകാരം കേന്ദ്രം ധനസഹായം നല്കാന് തെരഞ്ഞെടുത്ത നഗരങ്ങളുടെ കൂട്ടത്തില്‍ സംസ്ഥാനത്തെ കുടി ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെടും. ഇവിടുത്തെ പ്രത്യേക സാഹചര്യം പരിഗണിച്ചാണിത്. വോള്‍വോ ബസുകള്‍ക്ക് എമര്‍ജന്‍സി വാതിലുകളോ സ്ലൈഡിംഗ് വിന്‍ഡോകളോ വേണമെന്നും തീരുമാനിച്ചു. ഡ്രൈവിങ് സ്കൂളുകള്‍ പാലിക്കേണ്ട???നദണ്ഡങ്ങളെകുറിച്ച് ആവശ്യമായ നിര്‍ദേശങ്ങളോടെ കേന്ദ്ര മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെടും.
എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങളും വേഗപ്പൂട്ട് ഘടിപ്പിക്കണമെന്ന നിയമം കര്‍ശനമാക്കണം. കേരള മാതൃകയില്‍ രാജ്യത്താകമാനം വാഹനങ്ങളുടെ കാറ്റഗറി തിരിച്ചുള്ള പ്രത്യേക ലൈസന്‍സ് നല്‍കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും. ശബരിമല തീര്‍ഥാടകരെ ചരക്ക് വാഹനങ്ങളില്‍ കൊ??വരുന്നത് തടയാന്‍ ശുപാര്‍ശ നല്കി. ആംബുലന്‍സുകള്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് പോകുമ്പോള്‍ കൂടതല്‍ നികുതി ഈടാക്കുന്നത് ഒഴിവാക്കും. ഇതു സംബന്ധിച്ച് എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും വിജ്ഞാപനമിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ലീപ്പര്‍ കോച്ചുകള്‍ക്ക് ടൂറിസ്റ്റ് പെര്‍മിറ്റ് നല്‍കുക, വിവിധ സേവനങ്ങള്‍ക്കുള്ള ഫീസ് വാഹനത്തിന്റെ വിലയെ അടിസ്ഥാനപ്പെടുത്തി നിശ്ചയിക്കുക, അംഗവൈകല്യം ഉള്ളവര്‍ക്ക് ഉപയോഗിക്കത്തക്ക വിധത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള നിബന്ധനകള്‍ ലഘൂകരിക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് അന്യസംസ്ഥാനങ്ങളില്‍ സര്‍വ്വീസ് നടത്തുന്നതിന് അംഗ സംസ്ഥാനങ്ങളില്‍ അനുമതി നല്‍കുക, തുടങ്ങിയവ വിഷയങ്ങളിലും ചര്‍ച്ച നടന്നു. പത്രസമ്മേളനത്തില്‍ ഗതാഗത സെക്രട്ടറി വി.എം. ഗോപാലമേനോന്‍, ജോയിന്റ് ഗതാഗത കമ്മീഷണര്‍ അലക്സ് പോള്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: