കൊച്ചി: ഓള്‍ഡ് റെയില്‍വേ സ്റ്റേഷന് നവീകരിക്കുന്നതിനുള്ള ശ്രമം തടയാന്‍ ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്ന് പി.രാജീവ് എംപി. ഓള്‍ഡ് റെയില്‍വേ സ്റ്റേഷന് സബര്‍ബന്‍ ഹബ്ബായി മാറ്റണമെന്ന് വിവിധ സംഘടനകള്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറാകാതെ സ്വകാര്യ പങ്കാളിത്തത്തോടെ നവീകരണ പദ്ധതികള്‍ കൊണ്ടുവരാനുള്ള നീക്കമാണ് നടക്കുന്നത്. റെയില്‍വേയുടെ 32 ഏക്കറോളം വരുന്ന സ്ഥലം കൈക്കലാക്കാനുള്ള നീക്കമാണിതിന്റെ പിന്നിലെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളന്തില്‍ ആരോപിച്ചു. റെയില്‍വെ സ്റ്റേഷന്റെ നവീകരണവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി കെ.വി.തോമസിന്റെ നിലപാടിലും ദുരൂഹതയുള്ളതായി അദ്ദേഹം ആരോപിച്ചു. റെയില്‍വേയുടെ ഭൂമി സ്വകാര്യ ശക്തികള്‍ക്ക് വിട്ടുകൊടുക്കില്ലെന്ന നിലപാടാണ് ഇതുമായി ബന്ധപ്പെട്ട സംഘടനകള്‍ സ്വീകരിച്ചിരിക്കുന്നത്.
മെമു-പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്ന സബര്‍ബന്‍ ഹബ്ബാക്കി മാറ്റുകയും ഒപ്പം പൈതൃക പദവി നല്‍കുകയും ചെയ്യണമെന്നും രാജീവ് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ജനുവരി 2 ന് കൊച്ചി നഗരവികസന സമിതിയുടെ നേതൃത്വത്തില്‍ ഓള്‍ഡ് റെയില്‍വേ സ്റ്റേഷന് പരിസരത്ത് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നാവികസേനയുടെ കപ്പലുകള്‍ നിര്‍മിക്കുന്നതിനുള്ള ബിഡിങ്ങില്‍ പങ്കെടുക്കാനുള്ള അവസരം പോലും കൊച്ചിന് ഷിപ്പ്യാര്ഡിന് നിഷേധിച്ചത് പ്രതിഷേധാര്‍ഹമാണെന്നും രാജീവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: