കൊല്ലം: ഗുരുതരമായ ക്രമക്കേടിനെ തുടര്‍ന്ന് 2010 വരെ ലാഭകരമായി പ്രവര്‍ത്തിച്ചിരുന്ന കണ്‍സ്യൂമര്‍ ഫെഡ് നഷ്ടത്തിലേക്ക് കൂപ്പുകുത്തി. 2011-12 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച് ക്രമക്കേട് കണ്ടെത്തിയത്.
ഇടപാടുകളിലെ സുതാര്യതയില്ലായ്മയും ധൂര്‍ത്തുമാണ് നഷ്ടത്തിന് വഴിയൊരുക്കിയതെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.സാധാരണക്കാര്‍ക്ക് കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കേണ്ട കണ്‍സ്യൂമര്‍ ഫെഡിനെ പ്രതിസന്ധിയിലെത്തിച്ചത് ഇതിന്റെ തലപ്പത്തുള്ളവര്‍ തന്നെയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അനാവശ്യ ചെലവുകള്‍ കൂടി, ഗുണനിലവാരവും ആവശ്യകതയും നോക്കാതെ സാധനങ്ങള്‍ വാങ്ങിക്കൂട്ടി, ബന്ധപ്പെട്ട സമിതിയുടെ അനുമതിയില്ലാതെ ഉല്പന്നങ്ങള് വാങ്ങി എന്നിങ്ങനെ പോകുന്നു ക്രമക്കേടുകള്‍.
കണ്‍സ്യൂമര്‍ ഫെഡിന്റെ വിവിധ ഓഫീസുകളുടെ നിര്‍മാണത്തിനും നവീകരണത്തിനും നിക്ഷേപത്തിനും 520 കോടി രൂപ ചെലവിട്ടായിരുന്നു. വിതരണക്കാര്‍ക്ക് 420 കോടിയോളം നല്‍കാനിരിക്കെയാണ് കണ്‍സ്യൂമര്‍ ഫെഡിന്റെ ഈ ചിലവ്. വായ്പാ തിരിച്ചടവും പലിശയുമായി 1000 കോടിയോളം രൂപയുടെ ബാധ്യത കണ്‍സ്യൂമര്‍ ഫെഡിന് നിലവിലുണ്ട്. നഷ്ടം 2011-12 ആയപ്പോഴേക്കും 34 കോടി 78 ലക്ഷം രൂപയായതായും ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: