ന്യൂദല്‍ഹി: ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദേവയാനി ഖൊബ്രഗഡെക്ക് അറസ്റ്റ്് സമയം നയതന്ത്ര പരിരക്ഷയുണ്ടായിരുന്നോയെന്ന് പരിശോധിച്ചു വരികയാണെന്ന് അമേരിക്ക വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയുടെ പൊതുസഭ കൂടുന്ന സമയമായതുകൊണ്ട് ദേവയാനിയെ ഇന്ത്യന്‍ പ്രതിനിധിസംഘത്തിലുള്പ്പെടുത്തിയത് ഓഗസ്റ്റ് 26 മുതല്‍ ഡിസംബര്‍ 31 വരെയാണ്. അതായത് ഡിസംബര്‍ 12 ന് അറസ്റ്റ് ചെയ്യുമ്പോള്‍ പൂര്‍ണ പരിരക്ഷയുണ്ടായിരുന്നു.
എന്നാല്‍ പരിരക്ഷയുണ്ടായിരുന്ന കാര്യം ഇന്ത്യയോ അമേരിക്കയോ ഇതുവരെ പറഞ്ഞില്ല. പൂര്‍ണ നയതന്ത്ര പരിരക്ഷയുള്ള ഉദ്യോഗസ്ഥയുടെ ബാഗേജ് പരിശോധിക്കുന്നതിനുപോലും വിലക്കുണ്ട്.
അറസ്റ്റോ തടഞ്ഞുവയ്ക്കലോ ഒരു തരത്തിലും അനുവദനീയമല്ല. എന്നാല്‍ ദേവയാനിയെ അറസ്റ്റ് ചെയ്യുക മാത്രമല്ല നഗ്നയാക്കി പരിശോധന നടത്തുകയും ചെയ്തു.
യു.എന്‍ സംഘത്തിലെ പ്രതിനിധികള്‍, ഉപപ്രതിനിധികള്, ഉപദേഷ്ടാക്കള്‍, സാങ്കേതിക വിദഗ്ദ്ധര്‍, സംഘത്തിന്റെ സെക്രട്ടറിമാര്‍ എന്നിവര്‍ക്കാണ് നയതന്ത്ര പരിരക്ഷയുള്ളത്.
അങ്ങനെയാണെങ്കില്‍ ഈ വ്യവസ്ഥകള്‍ ലംഘിച്ചതിന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ നടപടി നേരിടേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: