ശബരിമല: പമ്പയെയും സന്നിധാനത്തെയും ബന്ധിപ്പിക്കുന്ന റോപ്പ്വേ സംവിധാനം ഒരുക്കുമെന്ന് ദേവസ്വം തിരുവിതാകൂര്‍ പ്രസിഡന്റ് അഡ്വ എം പി ഗോവിന്ദന്‍നായര്‍ പറഞ്ഞു.
പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നും ആഗോളതലത്തില്‍ ടെന്ഡന് വിളിച്ച് ബി ഒ ടി വ്യവസ്ഥയില്‍ പദ്ധതി നടപ്പക്കാനാണ് ഉദ്ദേശിക്കുന്നതെന്നും. ഭക്തജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ടെന്നും പ്രസിഡന്റ് പത്ര സമ്മേളനത്തില്‍ അറിയിച്ചു.
ദേവസ്വം കമ്മീഷണര്‍ പി. വേണുഗോപാല്‍, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി. എല്‍ വിനയകുമാര്‍, എക്സിക്യൂട്ടീവ് ഓഫീസര്‍ ബി. മോഹന്‍ദാസ്, ഫെസ്റ്റിവല്‍ കണ്ട്രോളര് വി എസ് ജയകുമാര്‍, പി ആര് ഒ മുരളി കോട്ടയ്ക്കകം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: