ജമ്മു: ജമ്മുകാശ്മീര്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ സുരക്ഷാ ഭടന്മാര് പരിശോധന നടത്തിയത് വിവാദമായി. രഞ്ജി ക്രിക്കറ്റ് കളിക്കാര്‍ താമസിച്ചിരുന്ന ഹോട്ടലിലാണ് വ്യാഴാഴ്ച്ച രാത്രി പോലീസ് ഉറങ്ങിക്കിടന്ന താരങ്ങളെ വിളിച്ചുണര്‍ത്തി നാല് മണിക്കൂറോളം ചോദ്യം ചെയ്തത്.
ക്രിക്കറ്റ് ടീം അംഗങ്ങള്‍ താമസിച്ച ജമ്മുവിലെ സവോയി ഹോട്ടല്‍ സുരക്ഷാ ഭടന്മാര് വളയുകയും രാത്രി 1.15 ന് മുറിയുടെ കതകില്‍ മുട്ടി വിളിച്ച് ചോദ്യം ചെയ്യുകയുമായിരുന്നു. രാത്രിയില്‍ ആയുധധാരികളായ പോലീസുകാരെ കണ്ടപ്പോള്‍ ശരിക്കും ഭയന്നു പോയെന്ന് ക്രിക്കറ്റ് കളിക്കാരിലൊരാള്‍ ഫെയ്സ് ബുക്കില്‍ കുറിച്ചു.
ഹോട്ടലില്‍ രഞ്ജി ക്രിക്കറ്റ് കളിക്കാരാണെന്ന് പോലീസിന് അറിയില്ലായിരുന്നുവെന്നാണ് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് വ്യക്തമാക്കിയത്.
ഇത് സാധാരണ രീതിയിലുള്ള പരിശോധനയായിരുന്നുവെന്നും സ്ഥലത്തെ എല്ലാ ഹോട്ടലുകളിലും ഇത്തരത്തിലുള്ള പരിശോധന നടത്താറുണ്ടെന്നും മന:പൂര്‍വമായിരുന്നില്ലെന്നും ജമ്മുവിലെ പോലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ രാജേഷ് കുമാര്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: