ജയ്പൂര്‍: രാജസ്ഥാനില്‍ ബലാത്സംഗത്തിനിരയായ ഇരുപതുകാരി തന്നെ പീഡിപ്പിച്ചയാളെ ഭര്‍ത്താവായി സ്വീകരിച്ചു. ബലാത്സംഗക്കേസില്‍ വിചാരണ നേരിടുന്ന ഇരുപത്തിയഞ്ചുകാരനായ മുഹ്സിന് ഖാനെയാണ് പെണ്‍കുട്ടി വരനായി സ്വീകരിച്ചത്.
രാജസ്ഥാന് ഹൈക്കോടതിയുടെ പ്രത്യേക അനുമതിയെ തുടര്‍ന്ന് ജയില്‍ അധികൃതരാണ് വിവാഹത്തിന് നേതൃത്വം നല്‍കിയത്. ജയ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ചായിരുന്നു വിവാഹം. കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനാണ് പെണ്‍കുട്ടിയുടെ മാതാവ് മുഹ്സിനെതിരെ ട്രാന്‍സ്പോര്‍ട്ട് നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്കി മകളെ ബലാത്സംഗം ചെയ്തു എന്നായിരുന്നു പരാതി.
പരാതിയെ തുടര്‍ന്ന് പൊലീസ് പിടിയിലായ മുഹ്സിന് ഒക്ടോബര്‍ ആറു മുതല്‍ ജയിലിലായി. ഇതിനിടെ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ മുഹ്സിന് സന്നദ്ധത അറിച്ചെങ്കിലും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആദ്യം വിസമ്മതിച്ചു. ഒടുവില്‍ പെണ്‍കുട്ടിയുടെ ആഗ്രഹപ്രകാരം മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.
വിവാഹ ശേഷം വരന് ജയിലിലേക്കും വധു സ്വന്തം വീട്ടിലേക്കും പോയി. അടുത്തമാസം രണ്ടിന് മുഹ്സിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. താന്‍ ഒരിക്കല്‍ പോലും പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തയാറല്ലെന്ന് പറഞ്ഞിട്ടില്ലെന്ന് മുഹ്സിന് വാദിച്ചു. മുഹ്സിന്റെ വാദം കേട്ട ജസ്റ്റിസ് കെ.എസ് ആലുവാലിയയാണ് ജയിലധികൃതരോട് മുഹ്സിനും പെണ്‍കുട്ടിയുമായുളള വിവാഹം നടത്തിക്കൊടുക്കാന്‍ നിര്‍ദേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: