കെയ്റോ: മുസ്ലിം ബ്രദര്‍ഹുഡിനെ ഈജിപ്റ്റിലെ ഇടക്കാല സര്‍ക്കാര്‍ ഭീകര സംഘനയായി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം പൊലീസ് ആസ്ഥാനത്തിന് നേരെയുണ്ടായ കാര്‍ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ബുധനാഴ്ച്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് ബ്രദര്‍ഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതെന്ന് ഈജിപ്റ്റ് ഉപപ്രധാനമന്ത്രി ഹൊസം ഐസ പ്രസ്താവനയില്‍ അറിയിച്ചു. ബ്രദര്‍ഹുഡുമായി ബന്ധമുളള നൂറോളം സന്നദ്ധ സംഘടകളെയും നിരോധിച്ചിട്ടുണ്ട്. ബ്രദര്‍ഹുഡ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്നും ഹൊസം അറിയിച്ചു.
കഴിഞ്ഞ ദിവസം നെയില്‍ നദീതീരത്തുളള പൊലീസ് ആസ്ഥാനത്തു നടന്ന ബോംബു സ്ഫോടനത്തില്‍ 14 പേര് കൊല്ലപ്പെടുകയും 50 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മുസ്ലിം ബ്രദര്‍ഹുഡാണ് ആക്രമണത്തിനു പിന്നിലെന്ന് സര്‍ക്കാര്‍ ആരോപിച്ചിരുന്നു.
ജൂലൈ 3ന് ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയ പ്രസിഡണ്ട് മുഹമ്മദ് മുര്‍സിയെ സൈനിക അട്ടിമറിയിലൂടെ പുറത്തായിരുന്നു. ഇതേ തുടര്‍ന്ന് പ്രക്ഷോഭത്തിലായിരുന്നു ബ്രദര്‍ഹുഡ് അനുകൂലികള്‍. പ്രക്ഷോഭം നടത്തിയ ആയിരക്കണക്കിന് പേരെയാണ് പൊലീസും സൈന്യവും അറസ്റ്റ് ചെയ്തത്. രാജ്യത്ത് തുടരുന്ന പ്രക്ഷോഭം പൂര്‍ണമായും അടിച്ചമര്‍ത്തുക എന്ന ലക്ഷ്യത്തൊടെയാണ് സര്‍ക്കാര്‍ ബ്രദര്‍ഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചത്.
രാജ്യത്ത് നടക്കുന്ന തീവ്രവാദി ആക്രമണങ്ങള്‍ക്ക് പിന്നില്‍ ബ്രദര്‍ഹുഡാണെന്ന് സര്‍ക്കാര്‍ ആരോപിക്കുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ ബ്രദര്‍ഹുഡ് നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: